Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTമരണത്തിെൻറ റൺവേയിൽനിന്ന് പുതുജീവിതത്തിലേക്ക് തെന്നിമാറിയവർ പറയുന്നു
text_fieldsbookmark_border
മരണത്തിൻെറ റൺവേയിൽനിന്ന് പുതുജീവിതത്തിലേക്ക് തെന്നിമാറിയവർ പറയുന്നു ATTN TCR കേട്ടറിവിനേക്കാൾ ഭീകരമായിരുന്നു നേർക്കാഴ്ചകൾ കോട്ടക്കൽ: അപകടത്തിൽനിന്ന് രക്ഷപ്പെട്ട അവിശ്വസനീയ ഓർമയിൽ സഹോദരങ്ങൾ. ചങ്ങരംകുളം പരേതനായ പെരുമ്പാൾ മൊയ്തുണ്ണിയുടെയും ഖൈറുന്നീസയുടെയും മക്കളായ മുഹമ്മദ് ആഷിഖ് (45), മുഹമ്മദ് ഷഹീൻ (35) എന്നിവരാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇരുവരും കോട്ടക്കൽ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. ആഷിഖിന് കൈകൾക്കും ശരീരത്തിനും പരിക്കുണ്ട്. ഷഹീന് തലക്കാണ് പരിക്ക്. അഞ്ചുമണിക്ക് കരിപ്പൂരിൽ വിമാനം എത്തിയ സന്ദേശം വന്നിരുന്നു. ലാൻഡ് ചെയ്യുകയാണെന്ന അറിയിപ്പും ലഭിച്ചു. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതാകാം മണിക്കൂറുകൾ ആകാശത്ത് കറങ്ങിയ ശേഷമാണ് നിലത്തിറങ്ങുന്നത്. ലാൻഡ് ചെയ്ത വിമാനം പെട്ടെന്ന് ഉയർത്താനുള്ള ശ്രമമുണ്ടായി. ഇതിന് പിന്നാലെ വലിയ ശബ്‌ദം കേട്ടു. പിന്നീട് വിമാനം പിളർന്നതാണ് കണ്ടത്. കൂട്ടക്കരച്ചിലുകളുയർന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. സീറ്റ് ബെൽറ്റ് ഊരാഞ്ഞത് ഭാഗ്യമായെന്ന് ഷഹീൻ പറഞ്ഞു. സുഹൃത്തുക്കളായ രണ്ടുപേരും കൂടെയുണ്ടായിരുന്നു. 20 വർഷമായി സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ് ആഷിഖ്. മറ്റൊരു കമ്പനിയിൽ അഞ്ചുവർഷത്തോളമായി ഷഹീനുമുണ്ട്. കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങിയത്. ഇളയ സഹോദരൻ എൻജിനീയറായ മുഹമ്മദ് ഷഫീഖും ദുബൈയിലാണ്. ആഷിഖിനൊപ്പം ഭാര്യ കുന്നംകുളം സ്വദേശി ജസ്നയും മക്കളായ റയ് വാനും ആദിലും ദുബൈയിലായിരുന്നു. ഒരുവർഷം മുമ്പ് ഇവർ നാട്ടിലെത്തി. നന്നംമുക്ക് പഞ്ചായത്തിന് സമീപമുള്ള തറവാട് വീട്ടിലാണ് ഷഹീനും ഭാര്യ സാബിറ, മക്കളായ സെയ്തു ആയിഷു എന്നിവർ താമസിക്കുന്നത്. mpg karippur escaped saheen mpg karippur escaped ashiq രക്ഷപ്പെട്ട സഹോദരങ്ങൾ കോട്ടക്കൽ ആസ്റ്റർ മിംസിൽ ചികിത്സയിൽ നടുക്കം മാറാതെ ഷംസുദ്ദീൻ എടവണ്ണപ്പാറ: വിമാനം രണ്ടാമതും ഇറങ്ങാനുള്ള ശ്രമത്തിൽ വലിയ ശബ്‌ദം കേട്ടു. അനിയന്ത്രിത വേഗതയിൽ സഞ്ചരിക്കുന്നതായി തോന്നി. പെട്ടെന്ന് റൺവേയിൽനിന്ന് തെന്നിമാറി കുഴിയിൽ വീണു. ഞാനും രണ്ട് സുഹൃത്തുക്കളും വിമാനത്തിൻെറ മധ്യഭാഗത്ത് എമർജൻസി എക്സിറ്റിനോട് ചേർന്നാണ് ഇരുന്നത്. സീറ്റ് ബെൽറ്റുണ്ടായിരുന്നു. എന്നാൽ, വിമാനം രണ്ടായി വിഭജിക്കപ്പെട്ടത് കണ്ടയുടനെ ബെൽറ്റുകൾ അഴിച്ചുമാറ്റി പുറത്തേക്ക് ചാടി. എനിക്ക് മുന്നിലെ സീറ്റിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. കൈമുട്ടിന് പരിക്കേറ്റെങ്കിലും ഇവരെ രക്ഷപ്പെടുത്താൻ ഒരു കൈകൊണ്ട് ശ്രമം നടത്തി. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സക്കുശേഷം പുലർച്ച നാലിന് ശസ്ത്രക്രിയക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഴക്കാട് ചീനി ബസാർ കാവുങ്ങൽ ഷംസുദ്ദീൻ പറഞ്ഞു. mpg karippur escaped shamsudheen കൈകൂപ്പി നിൽക്കുകയായിരുന്നു പൈലറ്റ് പരപ്പനങ്ങാടി: ദുരന്താഗ്നിയുടെ കൺവെട്ടത്തുനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി പിത്തപ്പെരി അൻസദിൻെറ കണ്ണിലിപ്പോഴും കണ്ണുനിറഞ്ഞ് കൈകൂപ്പി നിൽക്കുന്ന നിലയിൽ മരിച്ച പൈലറ്റിൻെറ മുഖമാണ്. 17 ബി സീറ്റിലായിരുന്നു അൻസദ്. കനത്ത മഴക്കിടെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പെെട്ടന്ന് ഉയർന്നു. അസ്വാഭാവികമായി ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു എല്ലാവരും. പൊന്തിയ വിമാനം രണ്ട് ഭാഗങ്ങളിലും അതിശക്തമായ വിറയലോടെ കുലുങ്ങി. യാത്രക്കാർ പരിഭ്രാന്തരായി. ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെയാണ് വിമാനം പോകുന്നതെന്ന് തോന്നി. പിന്നീട് എല്ലാം പെെട്ടന്നായിരുന്നു. പലർക്കും രക്ഷയുടെ കൈകൾ നീട്ടാനായി. നാട്ടുകാരുടെ സേവനം മറാക്കാനാവില്ല. കടുത്ത ഇടുപ്പ് വേദനയെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരിയിലാണ് സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് പോയത്. mpg karippur escaped ansad മണിക്കൂറുകൾക്ക് മുമ്പ് യാത്ര റദ്ദാക്കി സക്കീർ എടപ്പാൾ: വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് സക്കീർ അറിയിച്ചത്. കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിൽ വരാനായിരുന്നു എടപ്പാൾ താഴത്തുവളപ്പിൽ സക്കീർ തീരുമാനിച്ചത്. പലപ്പോഴും ആരോടും പറയാതെ നാട്ടിലെത്തി വീട്ടുകാരെ ആശ്ചര്യപ്പെടുത്തുന്ന പതിവുണ്ട്. ഇത്തവണ അങ്ങനെയൊരു സർപ്രൈസാേണാ ഇതെന്ന ആശങ്കയുടെ നെഞ്ചിടിപ്പായിരുന്നു വിമാനാപകട വാർത്ത അറിഞ്ഞ വീട്ടുകാർക്ക്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഷാർജ അജ്മാനിൽ മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുന്ന സക്കീറിനെ ഫോണിൽ കിട്ടാതെയായതോടെ അവരുടെ ആധി കൂടി. യാത്രക്കാരുടെ പേരുവിവര പട്ടികയിൽ സക്കീറും ഉൾപ്പെട്ടതായി വിവരം വന്നതോടെ നാട്ടുകാരും സുഹൃത്തുക്കളും ആശങ്കയിലായി. ഒടുവിൽ രാത്രി വൈകി വീട്ടിലേക്ക് തിരിച്ച് വിളിച്ചതോടെയാണ് ആശ്വാസമായത്. മണിക്കൂറുകൾക്ക് മുമ്പാണ് യാത്ര ചെയ്യുന്നില്ലെന്ന് തീരുമാനിച്ച് ടിക്കറ്റ് റദ്ദാക്കിയത്. photo: mpg escaped sakkeer
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story