Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴക്കാല ഡ്രൈവിങ്​:...

മഴക്കാല ഡ്രൈവിങ്​: ഗൂഗിളിനെ മാത്രം ആശ്രയിക്കരുത്​, വെള്ളക്കെട്ടുള്ള ​േറാഡ്​ ഒഴിവാക്കണം

text_fields
bookmark_border
തിരുവനന്തപുരം: മഴക്കാല ഡ്രൈവിങ്​ സുരക്ഷിതമാക്കാൻ മാർഗനിർദേശങ്ങളുമായി മോ​േട്ടാർ വാഹനവകുപ്പ്​. വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളും ഒാടകളും പൊട്ടിവീണ്​​ കിടക്കുന്ന വൈദ്യുതി കമ്പികളുമെല്ലാം അപകടം വർധിപ്പിക്കും. കഴിയുന്നതും യാത്ര ഒഴിവാക്കുന്നതാണ്​ നല്ലത്​. തീരെ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ കരുതലോടെ വണ്ടിയോടിക്കണം. ചെറിയ അളവിൽ ആണെങ്കിൽപോലും വെള്ളക്കെട്ടുള്ള റോഡി​ലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ 'ജലപാളി പ്രവർത്തനം' അഥവാ അക്വാപ്ലെയിനിങ്​ പ്രതിഭാസത്തിന് കാരണമായേക്കാം. മഴപെയ്യു​േമ്പാൾ മറ്റ്​ വാഹനങ്ങളിൽനിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നിൽ പോകുന്ന വാഹനങ്ങളിൽനിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചക്ക്​ അവ്യക്തതയുണ്ടാകും. മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിങ്​ ക്ഷമത പൊതുവെ കുറയും. മുന്നിലെ വാഹനം പെട്ടെന്ന് നിർത്തിയാൽ അതനുസരിച്ച്​ സ്വന്തം വാഹനം നിർത്താനായെന്ന്​ വരില്ല. മഴക്കാലത്ത് മുന്നിലെ വാഹനത്തി​ൻെറ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നുമില്ല. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട *മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക. *വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്. * വെള്ളക്കെട്ടിലൂടെ പോകേണ്ടിവന്നാൽ ഫസ്​റ്റ്​ ഗിയറിൽ മാത്രം ഓടിക്കുക. വണ്ടി നിന്നാൽ വീണ്ടും സ്​റ്റാർട്ട്​ ചെയ്യരുത്​. ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം. * വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ എ.സി ഓഫ് ചെയ്യണം *ശക്തമായ മഴയിൽ മരങ്ങളോ വൈദ്യുതി ലൈനുകളൊ ഇല്ലാത്ത റോഡരികിൽ ഹാസാർഡസ് വാണിങ്​ ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യണം. * സഡൻ ബ്രേക്കിങ്​ ഒഴിവാക്കണം. വാഹനം തെന്നിമറിയുന്നത് ഒഴിവാക്കാനാകും. * മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ പാർക്ക് ചെയ്യരുത്​. *ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടി ഫസ്​റ്റ്​ ഗിയറിൽ ഒാടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ടുതവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം. *മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടുമെന്നതിനാൽ വേഗം കൂട്ടാതെ മുൻകൂട്ടി സമയം കണക്കാക്കി യാത്രതിരിക്കുക. *പാർക്ക് ചെയ്ത വാഹനത്തിൽ വെള്ളം കയറിയാൽ സ്​റ്റാർട്ടാക്കാതെ സർവിസ്​ സൻെററിൽ വിവരമറിയിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story