Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാല മോഷ്​ടാവ്​...

മാല മോഷ്​ടാവ്​ പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: മാലമോഷ്​ടാവ്​ പിടിയിൽ. മുക്കോലയ്​ക്കൽ ദേവീക്ഷേത്രത്തിന്​ സമീപം റോഡിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ മാല ഇൗ മാസം ആറിന്​ ഹോണ്ട ആക്​ടിവ സ്​കൂട്ടറിൽ എത്തി പൊട്ടിച്ച്​ കടന്നുകളഞ്ഞ മോഷ്​ടാവ്​ മുട്ടത്തറ പൊന്നറ സ്​കൂളിന്​ സമീപം പുതുവൽ പുത്തൻവീട്ടിൽ മാക്കാൻ വിഷ്​ണു എന്ന വിഷ്​ണുവിനെയാണ്​ (25) പിടികൂടിയത്​. തിരുവനന്തപുരത്തും തമിഴ്​നാട്ടിലും പിടിച്ചുപറിക്കാനും ലഹരി കൈമാറ്റത്തിനും നിരവധി കേസുകളിൽ പ്രതിയായ വിഷ്​ണു കഴിഞ്ഞ ഏപ്രിലിലാണ്​ ജയിൽ മോചിതനായത്​. മെഡിക്കൽകോളജ്​ ഭാഗത്തുനിന്നും നാല്​ ദിവസങ്ങൾക്ക്​ മുമ്പ്​ സ്​കൂട്ടർ മോഷ്​ടിച്ച്​ പെയിൻറ്​ ചെയ്​ത്​ നിറംമാറ്റി കറങ്ങിനടന്നാണ്​ മോഷണം നടത്തിയത്​. ഫോർട്ട്​ പൊലീസ്​ സ്​റ്റേഷൻ ഇൻസ്​പെക്​ടർ രാകേഷ്​ ജെ യുടെ നേതൃത്വത്തിലാണ്​ അറസ്​റ്റ്​. പ്രതിയെ കോടതി റിമാൻഡ്​ ചെയ്​തു. photo: makkan vishnu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story