Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി ഏകോപനസമിതി ഉപവാസം നടത്തി

text_fields
bookmark_border
ബാലരാമപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാലരാമപുരത്ത് കച്ചവടം നടത്താൻ അനുവദിക്കുക, കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ മാത്രം കണ്ടെയ്​ൻമൻെറ്​ സോണാക്കി ബാക്കി പ്രദേശത്ത് കച്ചവട സ്ഥാപനങ്ങൾ തുറക്കാമെന്ന സർക്കാർ തീരുമാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ വ്യാപാരി വ്യവസായി ഏകോപനസമിതി ബാലരാമപുരം വ്യാപാരഭവനിൽ ഉപവാസസമരം നടത്തി. യൂനിറ്റ് രക്ഷാധികാരി എൻ. ഹരിഹരൻ ഉദ്​ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ ഇ.എം. ബഷീർ, ജന.സെക്രട്ടറി വി. രത്നാകരൻ, ട്രഷറർ രാമപുരം മുരളി എന്നിവർ നേതൃത്വം നൽകി. എം. വിൻസൻെറ്​ എം.എൽ.എ, എ.എം. സുധീർ, എസ്.എൽ. സുധാകരൻ, ബിജു രാജകുമാരി, ശബരി തങ്കു, പി. നസീർ, ഷൗക്കത്തലി, നൗഷാദ്, എം. സലീം, ഷാഹുൽ ഹമീദ്, ചെന്നൈ ഷാഹുൽ, എം.എം. ഇസ്മായിൽ, പീരുക്കണ്ണ് തുടങ്ങിയവർ സമസാരിച്ചു. സമാപന സമ്മേളനം ജില്ല പ്രസിഡൻറ്​ പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. Photo vyapari` kvvs
Show Full Article
TAGS:
Next Story