Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്: കിളിമാനൂരിൽ...

കോവിഡ്: കിളിമാനൂരിൽ ജാഗ്രതയും നിയന്ത്രണവും തുടരണമെന്ന് പൊതുഅഭിപ്രായം

text_fields
bookmark_border
കിളിമാനൂർ: പഴയകുന്നു​േമ്മൽ പഞ്ചായത്തിലെ കോവിഡ് രോഗപ്രതിരോധ ജാഗ്രതയുടെ ഭാഗമായി വരുത്തിയ നിയന്ത്രണങ്ങൾ അവലോകനം ചെയ്യുന്നതിനും നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനുമായി പഞ്ചായത്ത് തല ഡിസാസ്​റ്റ്​ർ മാനേജ്മൻെറ്​ കമ്മിറ്റി യോഗം ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം ചേർന്നത്. നിലവിലുള്ള നിയന്ത്രണങ്ങൾ യോഗം ചർച്ച ചെയ്തു. ചില ഇളവുകൾ വരുത്തി സമയക്രമം മാറ്റി വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാനും തീരുമാനം എടുത്തു. എല്ലാ വ്യാപാരസ്ഥാപനങ്ങളും രാവിലെ ഒമ്പത്​ മുതൽ അഞ്ച്​ വരെ തുറക്കാം. ഹോട്ടലുകളും ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളും രാവിലെ എട്ട്​ മുതൽ വൈകുന്നേരം ആറ്​ വരെ പാർസലായി മാത്രം കച്ചവടം നടത്താം. അന്യപ്രദേശങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിന് വരുന്ന വാഹനങ്ങളിൽ നിന്നും ഡ്രൈവർ, ക്ലീനർ തുടങ്ങിയവർ പുറത്തിറങ്ങാതെ പരമാവധി തിരക്ക് ഒഴിവാക്കി സാധനങ്ങൾ ഇറക്കണം. തുറന്നു പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ കൈകൾ കഴുകുന്നതിനുള്ള സംവിധാനവും സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടി യുള്ള സംവിധാനവും സ്ഥാപന ഉടമ നിർബന്ധമായും ഏർപ്പെടുത്തിയിരിക്കണമെന്നും യോഗം നിർദേശിച്ചു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും നിർബന്ധമായും വീടുകൾക്ക് പുറത്തിറങ്ങരുത്. ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ എത്തുന്ന ഇൻസ്​റ്റാൾമൻെറ്​ കച്ചവടക്കാരും മൈക്രോ ഫിനാൻസ് ഏജൻറുമാരും ഈ കാലയളവിൽ ഇത്തരം സന്ദർശനങ്ങൾ ഒഴിവാക്കുക. സർക്കാറും ഗ്രാമപഞ്ചായത്തും ​െപാലീസും നൽകുന്ന നിർ​േദശങ്ങൾ പൂർണമായും പാലിക്കണം. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.എസ്. സുജിത്ത്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബൈജു, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ചെറുനാരകംകോട്​ ജോണി, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. ശ്രീകുമാർ, ബി.ജെ.പി മണ്ഡലം ഭാരവാഹികളായ ആർ. ബാബുരാജ്, അജികുമാർ, വ്യാപാരി വ്യവസായി സമതി നേതാക്കളായ ശ്രീനാഗേഷ്, ബാബുരാജ്, സിദ്ധാർഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെറ്റി ട്രീസ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story