Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടുചികിത്സക്ക്​...

വീട്ടുചികിത്സക്ക്​ മാർഗനിർദേശങ്ങളായി

text_fields
bookmark_border
തിരുവനന്തപുരം: ലക്ഷണമില്ലാത്തതും നേരിയ ലക്ഷണങ്ങളുള്ളവരുമായ കോവിഡ്​ രോഗികൾക്ക്​ വീട്ടുചികിത്സക്കുള്ള മാർഗരേഖയായി. ജില്ലകളിലെ കോവിഡ്​ വ്യാപനത്തി​ൻെറ സ്വഭാവത്തിനനുസരിച്ച്​ കലക്​ടർമാർക്ക്​ വീട്ടുചികിത്സക്ക്​ തീരുമാനമെടുക്കാം. കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററുകളിലെ (സി.എഫ്​.എൽ.ടി.സി) മൊത്തം കിടക്കകളിൽ 70 ശതമാനവും രോഗികളെ കൊണ്ട്​ നിറയുന്നപക്ഷം വീട്ടുചികിത്സ അനുവദിക്കണം. ടെലി മെഡിസിൻ, കാൾ സൻെറർ സംവിധാനങ്ങളിൽ ജില്ലകളിൽ പൂർണമായും പ്രവർത്തനസജ്ജമായിരിക്കണം. അടിയന്തര ഘട്ടങ്ങളുണ്ടായാൽ വീടുകളിൽനിന്ന്​ ആശുപത്രികളിലേക്കെത്തിക്കാനുള്ള ഗതാഗതസൗകര്യം മുൻകൂട്ടി ഉറപ്പുവരുത്തണമെന്നും മാർഗരേഖകളിൽ പറയു​ന്നു. കോവിഡ്​ ബാധിതരെ ലക്ഷണമില്ലാത്തവർ, നേരിയ ലക്ഷണങ്ങളുള്ളവർ, ഇടത്തരം ലക്ഷണവും രോഗാവസ്​ഥയുമുള്ളവർ, തീവ്രലക്ഷണങ്ങളുള്ള ആരോഗ്യസ്​ഥിതി മോശമായവർ എന്നിങ്ങനെ നാലായി തിരിച്ചാണ്​ ക്രമീകരണം. ആദ്യ രണ്ട്​ വിഭാഗങ്ങൾക്കാണ്​ വീട്ടുചികിത്സ അനുവദിക്കുക. നിശ്ചിത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി ബന്ധ​െപ്പട്ട പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഒാഫിസറാണ്​ അത്​ തീരുമാനിക്കുക. അംഗീകൃത പരിശോധനയിലൂടെ കോവിഡ്​ പോസിറ്റിവായിരിക്കുക, ഗുരുതര രോഗങ്ങളില്ലാതിരിക്കുക, റൂം ​െഎസൊലേഷനിൽ കഴിയാൻ മാനസികമായി കരുത്തുണ്ടാകുക തുടങ്ങിയവയാണ്​ മാനദണ്ഡങ്ങൾ. വീട്ടുചികിത്സയിൽ കഴിയുന്നവർക്ക്​ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അടുത്തുള്ള സി.എഫ്​.എൽ.ടി.സികളിൽ പ്രവേശിപ്പിക്കണം. - വീട്ടുചികിത്സയിലെ രോഗി ചെയ്യേണ്ട കാര്യങ്ങൾ വിരലിൽ ഘടിപ്പിക്കാവുന്ന പൾസ്​ ഒാക്​സിമീറ്റർ ഉപയോഗിച്ച്​ ശ്വാസോച്ഛ്വാസനില രോഗി സ്വയം നിരീക്ഷിക്കണം. ഇവ രേഖ​െപ്പടുത്തുന്നതിന്​ ഡയറി സൂക്ഷിക്കണം. ആരോഗ്യവകുപ്പിൽനിന്നുള്ള ടെലി മെഡിക്കൽ സേവനങ്ങളുമായി സഹകരിക്കണം. രോഗി റൂം വിട്ട്​ പുറത്തിറങ്ങരുത്. പൊതുവായുള്ള ഫോൺ, പാത്രങ്ങൾ, ടി.വി ​റിമോട്ട്​ എന്നിവ കൈകാര്യം ചെയ്യരുത്​. വസ്​ത്രം സ്വയം അലക്കി ഉപയോഗിക്കണം. ഉണക്കുന്നതിന്​ പരിചരണത്തിനുള്ളയാളി​ൻെറ സഹായം തേടാം. സന്ദർശകരെ അനുവദിക്കരുത്​. -തദ്ദേശസ്​ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടവ വീട്ടുചികിത്സയിൽ കഴിയുന്നവരുടെ വീടുകളിലേക്ക്​ ഗതാഗതസൗകര്യമുണ്ടാകണം. ഫോൺ സൗകര്യമുണ്ടാകണം. ​മുറിയിൽ ശുചിമുറി വേണം. വീട്ടിൽ മറ്റ്​ ​ഗുരുതരരോഗങ്ങളുള്ളവരോ മുതിർന്ന​വരുമായോ കോവിഡ്​ രോഗി സമ്പർക്കമുണ്ടാകുന്ന സാഹചര്യമുണ്ടാകരുത്​. ഇത്തരം ആളുകൾ വീട്ടിലുണ്ടെങ്കിൽ മറ്റൊരു​ താമസസ്​ഥലത്തേക്ക്​ മാറ്റണം. കോവിഡ്​ രോഗിയെ പരിചരിക്കുന്നതിന്​ ആരോഗ്യമുള്ള കുടുംബാംഗത്തെ ചുമതലപ്പെടുത്തണം. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story