Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right- കോവിഡിനിടെ പ്രളയ...

- കോവിഡിനിടെ പ്രളയ ഭീതി സമ്മർദമേറുന്നു, നീക്കം 'ഇടകലരാതെയുള്ള' രക്ഷാദൗത്യത്തിന്

text_fields
bookmark_border
തിരുവനന്തപുരം: ​േകാവിഡ്​ തീവ്രവ്യാപനത്തി​ൻെറ വിറങ്ങലിപ്പിനിടെ പ്രളയ-ഉരു​ൾ​െപാട്ടൽ ഭീതികൂടി കനത്തതോടെ ആരോഗ്യമേഖല കൂടുതൽ സമ്മർദത്തിലേക്ക്​. കോവിഡ്​ പ്രതിരോധത്തെ ബാധിക്കാ​ത്ത വിധം ദുരിതാശ്വാസപ്രവർത്തനങ്ങൾ​ കൂടി ഏകോപിപ്പിക്കാനാണ്​ ആരോഗ്യവകുപ്പ്​ ശ്രമം. പ്രളയാഘാതമേൽക്കാതെ കോവിഡ്​ ചികിത്സാകേന്ദ്രങ്ങൾ സംരക്ഷിക്കുകയാണ്​ പ്രധാന വെല്ലുവിളി. ഏതെങ്കിലും മേഖലയിലെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററുകളടക്കം കോവിഡ്​ ചികിത്സാ കേന്ദ്രങ്ങളെ പ്രളയമോ ഉരുൾപൊട്ടലോ ബാധിക്കാനിടയുണ്ടെങ്കിൽ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക്​ മാറ്റുന്നതിന്​ ബദൽ ക്രമീകരണം തയാറാക്കാൻ ആരോഗ്യ സെ​ക്രട്ടറി ആശുപത്രികൾക്ക്​ നിർദേശം നൽകി. ക്വാറൻറീനിൽ കഴിയുന്നവരുമായി മറ്റുള്ളവർ ഇടകലരാതെ നോക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളിൽ രോഗബാധയേൽക്കാതെ ശ്രദ്ധിക്കുന്നതിനും കഠിനശ്രമം വേണ്ടിവരുമെന്ന്​ ഉന്നത ആരോഗ്യവകുപ്പ്​ ഉദ്യോഗസ്​ഥൻ 'മാധ്യമ'ത്തോട്​ പറഞ്ഞു. പി.എച്ച്​.സി മുതൽ ജനറൽ ആശുപത്രി വരെ എല്ലായിടത്തും ഡോക്​ടർമാർ അടങ്ങുന്ന റാപിഡ്​ റെസ്​പോൺസ്​ ടീമുകളെ ​(ആർ.ആർ.ടി) നേരത്തേ സജ്ജമാക്കിയിരുന്നു. ഇൗ സംഘങ്ങളെയാണ്​ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്ക്​ വിന്യസിക്കുന്നത്​. 20 കുടുംബങ്ങൾക്ക്​ ഒരു ഹെൽത്ത്​ വളൻറിയർ എന്ന നിലയിൽ പരിശീലനം സിദ്ധിച്ച ആരോഗ്യ വളൻറിയർമാരെ ദുരന്ത മേഖലകളിൽ വിന്യസിക്കും. ക്യാമ്പുകൾ രണ്ടു തരം, ദിവസം രണ്ടുനേരം പരിശോധന കോവിഡ്​ ബാധിതർക്കും അല്ലാത്തവർക്കുമായി രണ്ടു​തരം ദുരിതാശ്വാസ ക്യാമ്പുകളാണ്​ സജ്ജമാക്കുക. സാമൂഹിക അകലം പാലിക്കാനാകുംവിധമുള്ള വിധത്തിലാകും ക്രമീകരണം. 18നും 50നും മധ്യേ പ്രായമുള്ള മറ്റു​ രോഗങ്ങളില്ലാത്തവർക്കു മാത്രമായി പ്രത്യേക ക്യാമ്പ്​ ഒരുക്കും. ഇവിടങ്ങളിൽ മാസ്​ക്​ ഉപയോഗം നിർബന്ധമാക്കും. എല്ലാ ക്യാമ്പുകളിലും ദിവസം രണ്ടു തവണ പരിശോധനയുണ്ടാകും. ലക്ഷണങ്ങൾ കാണുന്നവരെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ കേന്ദ്രങ്ങളിലേക്ക്​ മാറ്റും. പ്രളയജലം സുരക്ഷിതമല്ലാത്തതിനാൽ സാനിറ്റൈസറുകൾ മുൻകൂട്ടി സ്​റ്റോക്ക്​ ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ട്​. ഗുരുതര രോഗികളുടെ വാർഡടിസ്​ഥാനത്തിൽ പട്ടിക പ്രളയവും ഉരുൾപൊട്ടലുമടക്കം സങ്കീർണ സാഹചര്യങ്ങൾ ഗുരുതര രോഗങ്ങളുള്ളവരെയും കിടപ്പുരോഗികളെയും കാര്യമായി ബാധിക്കും. വാർഡ്​ അടിസ്​ഥാനത്തിൽ ഇത്തരം രോഗികളുടെ വിവരങ്ങൾ സമാഹരിച്ച്​ സൂക്ഷിക്കാനാണ്​ നിർദേശം. ഡയാലിസിസ്​, കീമോ തെറപ്പി എന്നിവർക്ക്​ വിധേയമാകുന്നവരുടെ വിവരങ്ങൾ ​പ്രത്യേകം തയാറാക്കും. മെഡിക്കൽ രേഖകൾ സുരക്ഷിതമായി കരുതിവെ​ക്കാനും ഡിജിറ്റലായി സൂക്ഷിക്കാനും ​പി.എച്ച്​.സികൾ വഴി നിർദേശം നൽകും. ഒരു മാസത്തേക്കുള്ള മരുന്ന്​ എത്തിക്കാൻ നടപടിയുണ്ടാകും. ഗർഭിണികൾ, വീടുകളിൽ ഒറ്റക്ക്​ കഴിയുന്ന വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക്​ പ്രത്യേക പരിരക്ഷയൊരുക്കും. എല്ലാ ആരോഗ്യകേന്ദ്രങ്ങളും രണ്ടാഴ്​ചയിലേക്കുള്ള അധികം മരുന്ന്​ സ്​റ്റോക്ക്​ ചെയ്യാനും ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്​. താൽക്കാലിക ആ​ശുപത്രികൾക്ക്​ സ്​ഥലം സജ്ജമാക്കണം മഹാപ്രളയത്തിൽ 22 ആരോഗ്യസ്​ഥാപനങ്ങളെ പ്രളയം ബാധിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ പ്രളയ-ഉരുൾപൊട്ടൽ സാധ്യത മേഖലകളുടെ പട്ടിക തയാറാക്കാൻ നടപടി തുടങ്ങി. അടിയന്തര സാഹചര്യമുണ്ടായാൽ താൽക്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന്​ സ്​ഥലം ക​െണ്ടത്താൻ ആരോഗ്യ സെക്രട്ടറി ബന്ധപ്പെട്ടവർക്ക്​ നിർദേശം നൽകി. മെഡിക്കൽ റെക്കോഡുകൾ, മരുന്ന്​, ഉപകരണങ്ങൾ എന്നിവ സുരക്ഷിതമാക്കുന്നതിന്​ എഴുതി തയാറാക്കിയ പ്ലാൻ വേണമെന്നതാണ്​ ആശുപത്രികൾക്കുള്ള മറ്റൊരു നിർദേശം. എം. ഷിബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story