Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ടുപേർക്ക് പരിക്ക്...

രണ്ടുപേർക്ക് പരിക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
രണ്ടുപേർക്ക് പരിക്ക് തെരുവുനായുടെ കടിയേറ്റു കടയ്ക്കൽ: തെരുവുനായുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മുക്കുന്നം സ്വദേശികളായ നജീം (40), നൗഷാദ് (42) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു ആക്രമണം. മേഖലയിൽ തെരുവുനായ്​ ശല്യം രൂക്ഷമാണ്.തോടുകൾ നിറഞ്ഞൊഴുകി; വ്യാപക കൃഷിനാശംഓയൂർ: കരീപ്ര, വെളിയം, ഉമ്മന്നൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തോടുകൾ നിറഞ്ഞൊഴുകുന്നതിനാൽ കാർഷികവിളകൾ നാശത്തിൽ. റബർ, വാഴ, മരച്ചീനി എന്നിവ വെള്ളം കയറി നശിച്ചു. കാറ്റിൽ ഇതുവരെ വെളിയത്ത് മാത്രം നാലായിരത്തിലേറെ വാഴകൾ ഒടിഞ്ഞുവീണു. മരച്ചീനി കൃഷിക്കും നാശമുണ്ടായി. താഴ്ന്നപ്രദേശത്തെ കൃഷികളാണ് നശിച്ചത്. റബർ ​േതാട്ടത്തിലേക്ക് ജലം ഒഴുകിയെത്തി കെട്ടിക്കിടക്കുന്നത് വേരുകൾ അഴുകുന്നതിനും മൂട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിനും ഇടയായിട്ടുണ്ട്. ചില റബർമരങ്ങൾ കാറ്റിൽ പിഴുതുവീണു. തോടുകൾക്ക് സമീപത്തായി കഴിയുന്ന വീട്ടുകാർ ആശങ്കയിലാണ്. കരീപ്രയിലെ 150 ഏക്കറോളം വരുന്ന നെൽകൃഷി നാശത്തിൻെറ വക്കിലാണ്. ഉമ്മന്നൂരിലും വാഴകൃഷിക്ക്​ വ്യാപക നാശമുണ്ടായി. മഴയിൽ വീട് തകർന്നുഓയൂർ: കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ 504 ൽ വീട് തകർന്നു. ഓയൂർ 504 പ്ലാവിളവീട്ടിൽ ലളിതയുടെ വീടാണ് തകർന്നത്. മഴയിൽ മേൽക്കുരയും ഇഷ്്ടികയും ഇടിഞ്ഞ് വീഴുകയായിരുന്നുസാനിറ്റൈസർ മെഷീൻ വിതരണംഓയൂർ: വെളിനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിനും പൂയപ്പള്ളി പൊലീസ് സ്​റ്റേഷനും ഫുഡ് പെഡൽ സാനിറ്റൈസർ മെഷീൻ വിതരണം ചെയ്തു. ബ്രേക് ദ ചെയിനി​ൻെറ ഭാഗമായി എമ്മാർ ​േപ്രാജക്ട്സിൻെറ ഡയറക്ടർ സഹീദ് എമ്മാർ പൂയപ്പള്ളി എസ്.ഐ രാജൻബാബുവിനും സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അനിതക്കും മെഷീൻ കൈമാറി. മുനീർ വട്ടപ്പാറ, നൗഷാദ് കുരീക്കാട് എന്നിവർ പങ്കെടുത്തു.കിറ്റ് വിതരണംഓയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂനിറ്റി​ൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എസ്.സാദിക് കിറ്റുകൾ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story