Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTവൈദ്യുതി ലൈനിലെ മരച്ചില്ല ഒാൺലൈൻ ക്ലാസ് മുടക്കുന്നു
text_fieldsbookmark_border
വൈദ്യുതി ലൈനിലെ മരച്ചില്ല ഒാൺലൈൻ ക്ലാസ് മുടക്കുന്നു (ചിത്രം)പുനലൂർ: വൈദ്യുതി ലൈനിൽ മൂടിക്കിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാത്തതിനാൽ കുട്ടികളുടെ ഓൺലൈൻ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. നഗരസഭയിലെ ആരംപുന്ന, പത്തേക്കർ വാർഡിലെ കുട്ടികൾക്കാണ് വൈദുതി തടസ്സം മൂലം ഓൺലൈൻ ക്ലാസുകൾ മുടങ്ങുന്നത്. ചെറിയ കാറ്റടിച്ചാൽ പോലും ഈ വാർഡുകളിൽ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. പൈനാപ്പിൾ ജങ്ഷനിൽനിന്ന് ആരംപുന്നയിലേക്കുള്ള ലൈൻ തുടങ്ങുന്ന പൈനാപ്പിൾ ഭാഗത്താണ് വൈദ്യുതി ലൈനിൽ മരക്കൊമ്പുകൾ ഭീഷണിയായുള്ളത്. ഈ ഭാഗത്തുള്ളവർ അപകടവിവരം വൈദ്യുതി ബോർഡിൽ പലതവണ അറിയിച്ചിട്ടും ഫലമുണ്ടായില്ല. വേതനം നൽകുന്നില്ല; കരാറുകാരനെതിരെ അന്തർസംസ്ഥാന തൊഴിലാളികൾപത്തനാപുരം: കരാറുകാരന്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നില്ലെന്ന് പരാതി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പട്ടാഴി വടക്കേക്കര കടുവാത്തോടിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ തൊഴിലാളികളാണ് വേതനം ലഭിക്കാതെ ബുദ്ധിമുട്ടിലായത്. അസം സ്വദേശികളായ വാസുദേവ് മണ്ഡല്‍, രോവി മണ്ഡല്‍, രാജു വിശ്വാസ്, ജനന്‍ സന്യാസി എന്നിവരാണ് കബളിപ്പിക്കലിനിരയായത്. പത്തനാപുരം മാങ്കോട് സ്വദേശിയായ കരാറുകാരന്‍ ഏറ്റെടുത്ത കെട്ടിടം നിര്‍മാണ ജോലിക്കായി കഴിഞ്ഞ ഫെബ്രുവരിയിലാണ് നാലുപേരും കടുവാത്തോട്ടിലെത്തിയത്. നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും വേതനം നല്‍കാന്‍ കരാറുകാരന്‍ തയാറാകുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ജൂലൈ ഒന്നാം തീയതി മുതലുള്ള കൂലിയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. ഒരു ലക്ഷത്തിലധികം രൂപയാണ് കിേട്ടണ്ടത്. പലതവണ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികളും പറയുന്നു.മഴക്ക് നേരിയ ശമനം; മലയോരമേഖലയിൽ താൽക്കാലിക ആശ്വാസം* കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ കനത്ത നാശമാണുണ്ടായത് പുനലൂർ: മൂന്നുദിവസം തിമിർത്ത മഴ ശനിയാഴ്ച അൽപം ശമിച്ചതോടെ കിഴക്കൻ മലയോരമേഖലയിലെ ആശങ്കക്ക് താൽകാലിക ആശ്വാസം. കഴിഞ്ഞദിവസങ്ങളിലെ കാറ്റിലും മഴയിലും വൻനാശമാണ് പുനലൂർ താലൂക്കിലുണ്ടായത്. നൂറോളം വീടുകളും മറ്റ് നിർമാണപ്രവർത്തനങ്ങൾക്കും നാശം നേരിട്ടു. നീരുറവകൾ രൂപപ്പെട്ടത് കാരണം മിക്ക ഗ്രാമീണറോഡുകളും തകർന്നിട്ടുണ്ട്. നിർമാണം നടന്നുവരുന്ന അലിമുക്ക്- അച്ചൻകോവിൽ കാനനപാതയിലും പലയിടത്തും നാശമുണ്ടായി. നിറഞ്ഞുകവിഞ്ഞ പുഴകളിലെയും മറ്റും വെള്ളം ശനിയാഴ്ച പകൽ ഇറങ്ങി. പ്രളയക്കെടുതി നേരിടാൻ താലൂേക്കാഫിസിൽ കൺട്രോൾ റൂം തുറന്നിരുന്നു. താലൂക്കിൽ ശനിയാഴ്ച കെടുതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടിെല്ലന്ന് അധികൃതർ പറഞ്ഞു. റെയിൽവേ മേൽപാലം: ഉപവസിച്ചുപുനലൂർ: പുനലൂർ പട്ടണത്തിലെ റെയിൽവേ ക്രോസ് അടച്ചുപൂട്ടിയതിനാൽ തൽസ്ഥാനത്ത് ഫ്ലൈ ഓവർബ്രിഡ്ജ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ടൗൺ റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ജെ.പി. ജോൺ കൂടാരത്തിൽ ഉപവാസം നടത്തി. നിർമാണച്ചുമതല കരസേനയുടെ എൻജിനീയറിങ് വിഭാഗത്തെ ഏൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ എട്ടിന് തുടങ്ങിയ ഉപവാസം വൈകീട്ട് അഞ്ചിന് അവസാനിച്ചു. അസോസിയേഷൻ സെക്രട്ടറി നുജൂം യൂസുഫ്, മനോജ്, മാഹിൻ, ജേക്കബ്, പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story