Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 11:58 PM GMT Updated On
date_range 6 Aug 2020 11:58 PM GMTടിപ്പർ നിയന്ത്രണം വിട്ട് മറിഞ്ഞു
text_fieldsbookmark_border
ടിപ്പർ നിയന്ത്രണം വിട്ട് മറിഞ്ഞു (ചിത്രം)ഓയൂർ: പൂയപ്പള്ളി മൈലോട് ഇളവാംകോണത്ത് വളവിൽ നിയന്ത്രണം വിട്ട ടിപ്പർ മറിഞ്ഞു. വേഗത്തിൽ വളവ് തിരിഞ്ഞതാണ് അപകടത്തിൽ കലാശിച്ചത്. വെഞ്ഞാറമൂട് സ്വദേശിയായ ഡ്രൈവറെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിക്-അപ് പാതക്ക് കുറുകെ മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു(ചിത്രം)പുനലൂർ: മരക്കഴകൾ കയറ്റിവന്ന പിക്-അപ് ദേശീയപാതക്ക് കുറുകെ മറിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഉറുകുന്ന് ഗ്രീൻവാലിക്ക് സമീപം ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. ഒറ്റക്കല്ലിൽനിന്ന് ഉറുകുന്ന് ഭാഗത്തേക്ക് വന്ന മിനിലോറി ചാറ്റൽമഴയിൽ നിയന്ത്രണം വിട്ട് പാതക്ക് കുറുകെ മറിയുകയായിരുന്നു. വാഹനം നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പൂർണമായി ആരംഭിക്കാനായത്. അക്ഷയ കേന്ദ്രം തുറക്കാൻ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യംഓയൂർ: തിരക്കിനെ തുടർന്ന് അടച്ചുപൂട്ടിയ ഒായൂർ ജങ്ഷനിലെ അക്ഷയ കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാൻ പൊലീസ് സഹായം വേണമെന്നാവശ്യപ്പെട്ട് റൂറൽ എസ്.പിക്ക് നിവേദനം. അക്ഷയ കേന്ദ്രത്തിൽ എത്തിയവർ കടയ്ക്ക് പുറത്ത് അകലം പാലിച്ചില്ലെന്ന പേരിലാണ് സ്ഥാപനം പൂട്ടിച്ചത്. െലെഫ് മിഷൻ പദ്ധതി, ബിരുദ ബിരുദാനന്തര അപേക്ഷകൾ, പ്ലസ് വൺ അപേക്ഷ എന്നീ ആവശ്യങ്ങൾക്കായി എത്തിയ നിരവധിപേർ ഇത് പൂട്ടിയതോടെ ബുദ്ധിമുട്ടിലായി. േടാേക്കൺ നൽകി ഓരോരുത്തരെയും നമ്പർ അടിസ്ഥാനത്തിലാണ് വിളിച്ചുകൊണ്ടിരുന്നത്. ഈ സമയം പുറത്തുള്ളവരെ നിയന്ത്രിക്കാൻ സാധിക്കില്ല. അതിനാൽ സ്ഥാപനത്തിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സഹായം ആവശ്യമാണെന്ന് അക്ഷയ കേന്ദ്രം നടത്തുന്ന ഹുെസെൻെറ പരാതിയിൽ പറയുന്നു.
Next Story