Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2020 5:28 AM IST Updated On
date_range 7 Aug 2020 5:28 AM ISTആരോഗ്യ ഉപകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം ജീർണാവസ്ഥയിൽ
text_fieldsbookmark_border
ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം ജീർണാവസ്ഥയിൽ (ചിത്രം)കരുനാഗപ്പള്ളി: കുലശേഖരപുരം കുടുംബാരോഗ്യ ഉപകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കം മൂലം ജീർണാവസ്ഥയിൽ. അപകടം ഒഴിവാക്കാൻ ആരോഗ്യ ഉപകേന്ദ്രം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ ഒരു കൂടുസ് മുറിയിലേക്ക് നാളുകൾക്ക് മുമ്പ് മാറ്റുകയായിരുന്നു. പഞ്ചായത്ത് കാര്യാലയവളപ്പിലുള്ള കുടുംബാരോഗ്യ ഉപകേന്ദ്രത്തിൻെറ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കി പുതിയത് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കുലശേഖരപുരം പഞ്ചായത്തിലെ നീലികുളം, കോട്ടക്കപുറം, ആദിനാട് വടക്ക് എന്നീ പ്രദേശത്തുകാർക്ക് ഏറെ പ്രയോജനകരമായിരുന്നു ആരോഗ്യ ഉപകേന്ദ്രം. (.....must....പരസ്യതാൽപര്യം.....)രശ്മി ഹാപ്പി ഹോം ഭക്ഷ്യധാന്യ കിറ്റ് വിതരണം(ചിത്രം)കരുനാഗപ്പള്ളി: കോവിഡ് പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന വള്ളിക്കാവ്, ക്ലാപ്പന പ്രദേശങ്ങളിലെ ഓട്ടോ തൊഴിലാളികൾക്കുള്ള രശ്മി ഹാപ്പി ഹോമിൻെറ ഭക്ഷ്യധാന്യ കിറ്റ് വിതരണം കാപക്സ് ചെയർമാൻ പി.ആർ. വസന്തൻ നിർവഹിച്ചു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, ബി.ജെ.പി ക്ലാപ്പന മണ്ഡലം പ്രസിഡൻറ് രൺജിത്, വാർഡ് മെംബർമാരായ ബിന്ദുപ്രകാശ്, സുബാഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ രശ്മി ഹാപ്പി ഹോമിൻെറ രശ്മി ആനന്ദഭവനം നിർമിച്ചുനൽകുന്നതിനുള്ള അപേക്ഷാഫോമിൻെറ ഉദ്ഘാടനം സി.ആർ. മഹേഷ് നിർവഹിച്ചു.ചത്ത നായക്ക് പേവിഷബാധ; സമ്പർക്കത്തിൽ വന്നവരെല്ലാം വാക്സിനെടുക്കണംകുണ്ടറ: കിഴക്കേകല്ലട ഇലവൂർകാവിന് സമീപം സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ നട്ടെല്ലും കാലുമൊടിഞ്ഞ് പിന്നീട് ചത്തുപോയ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മർദനമേറ്റ് അവശനായ നായെ ആശുപത്രിയിലെത്തിക്കുകയും ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത ശന്തനു കല്ലട ഒരുദിവസം കിഴക്കേകല്ലട സ്റ്റേഷനിൽ കാത്തിരുന്നാണ് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള അനുമതി നേടിയത്. പോസ്റ്റ്മോർട്ടത്തിൽ നായക്ക് പേവിഷബാധ ഉള്ളതായി ഡോക്ടർ അറിയിച്ചതിനാൽ നായുമായി സമ്പർക്കത്തിലെത്തിയെന്ന് സംശയമുള്ളവർ ഉൾെപ്പടെ കുത്തിവെപ്പെടുക്കണമെന്ന് എസ്.പി.സി.എ ഇൻസ്പെക്ടർ റിജുരാജ് പറഞ്ഞു. 'വിശ്വകർമജരെ ഉൾപ്പെടുത്തണം'കൊല്ലം: പരമ്പരാഗത തൊഴിലാളികളുടെ ക്ഷേമത്തിന് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയായ പൈതൃകപട്ടികയിൽ പരമ്പരാഗതമായ തൊഴിലുകൾ ചെയ്യുന്ന വിശ്വകർമസമുദായത്തെ ഉൾപ്പെടുത്തണമെന്ന് കേരള വിശ്വകർമ മഹാസഭ കൊല്ലം താലൂക്ക് യൂനിയൻ ആവശ്യപ്പെട്ടു. യൂനിയൻ പ്രസിഡൻറ് വി. മോഹൻദാസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. ശിവരാജൻ, ബീനാകൃഷ്ണൻ, കൗൺസിൽ മെംബർ കെ. രഘുനാഥൻ, ബോർഡ് മെംബർ രാജേഗാപാലൻ ആചാരി, കന്നിമേൽ ഗോപിനാഥൻ, കെ. പ്രഭാകരൻ ആചാരി, പി. പുഷ്പരാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story