Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2020 5:28 AM IST Updated On
date_range 7 Aug 2020 5:28 AM ISTആരോഗ്യപ്രവർത്തകർക്കടക്കം രണ്ടുപേർക്ക് കോവിഡ്; കല്ലുവാതുക്കൽ പഞ്ചായത്തിൽ അതിജാഗ്രത
text_fieldsbookmark_border
ആരോഗ്യപ്രവർത്തകർക്കടക്കം രണ്ടുപേർക്ക് കോവിഡ്; കല്ലുവാതുക്കൽ പഞ്ചായത്തിൽ അതിജാഗ്രതരോഗബാധിതരരെ കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ പ്രവേശിപ്പിച്ചുപാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിൽ വീണ്ടും കോവിഡ് ബാധ. ആരോഗ്യപ്രവർത്തകർക്കടക്കം രണ്ടുപേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കുളമട കഴുത്തുംമൂട് സ്വദേശിയാണ് ആരോഗ്യപ്രവർത്തക. തിരുവനന്തപുരത്ത് ആശുപത്രിയിലെ ജീവനക്കാരിയാണിവർ. ഒപ്പം ജോലിചെയ്യുന്ന യുവതിക്ക് രോഗം കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ 25 മുതൽ ഇവർ ക്വാറൻറീനിലായിരുന്നു. സ്രവപരിശോധനയിൽ നെഗറ്റിവായതിനെത്തുടർന്ന് പുറത്തിറങ്ങിയിരുന്നു. വീണ്ടും രോഗലക്ഷണങ്ങൾ വന്നതോടെ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. ജില്ല ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കല്ലുവാതുക്കൽ ഈഴായിക്കോട് സ്വദേശിയായ യുവാവ് കഴിഞ്ഞ 30 നാണ് പുറത്തിറങ്ങിയത്. രോഗലക്ഷണങ്ങൾ കണ്ടതിനാൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റിവായി. ഇരുവരെയും കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ പ്രവേശിപ്പിച്ചു.കല്ലവാതുക്കലിൽ അതിജാഗ്രതക്ക് നിർദേശിച്ചിരിക്കുകയാണ്. ഈഴായിക്കോട് സ്വദേശിയായ യുവാവ് ചിറക്കരയിലെ വീട്ടിൽ നടന്ന സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ഒരംഗം, ചിറക്കര പഞ്ചായത്തിലെ ചില അംഗങ്ങൾ എന്നിവരടക്കം അന്ന് അവിടെയുണ്ടായിരുന്ന എല്ലാവരോടും ക്വാറൻറീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർ എത്തിയ മടത്തറ റോഡിലെ പെേട്രാൾ പമ്പും പാരിപ്പള്ളിയിലെയും കല്ലുവാതുക്കലിലെയും ചില വ്യാപാരസ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിനാണ് സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള ചുമതല. പ്രാഥമിക പട്ടികയിലുള്ള 30 പേരുടെ സാമ്പിൾ പരിശോധന ഉടൻ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story