Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരങ്ങൾ കടപുഴകി

മരങ്ങൾ കടപുഴകി

text_fields
bookmark_border
മരങ്ങൾ കടപുഴകി (ചിത്രം)കുണ്ടറ: ശക്തമായ കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. വൈദ്യുതി കമ്പികൾ പൊട്ടുകയും പോസ്​റ്റ​ുകൾ ഒടിയുകയും ചെയ്തു. ഗതാഗതവും തടസ്സപ്പെട്ടു. ചിറ്റുമല ഓട്ടോ സ്​റ്റാൻഡിന് സമീപം നിന്ന മരം ഒടിഞ്ഞ് വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടു. കൊടുവിള കുരിശ്ശടിക്ക് സമീപവും കുമ്പളം, പടപ്പക്കര, കരിക്കുഴി, ഓണമ്പലം എന്നിവിടങ്ങളിലും റോഡിലേക്ക് മരങ്ങൾ വീണു.മരം വീണ് വീടി​ൻെറ മേൽക്കൂര തകർന്നു; മാതാവിനും മകനും പരിക്ക്(ചിത്രം)കുണ്ടറ: മഴയിൽ വീടി​ൻെറ ഓട് മേഞ്ഞ മേൽക്കൂര തകർന്ന്​ ഉറങ്ങാൻ കിടക്കുകയായിരുന്ന മാതാവിനും മകനും പരിക്കേറ്റു. നെടുമ്പായിക്കുളം കിഴക്കേവീട്ടിൽ ജലീലിൻെറ വീടി​ൻെറ മേൽക്കൂരയാണ് തകർന്നത്. ഇദ്ദേഹത്തി​ൻെറ ഭാര്യയുടെ തലയിലും മക​ൻെറ നെറ്റിയിലും ഓടുവീണ് പരിക്കേറ്റു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്​ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു. വില്ലേജ് അധികൃതർ സ്​ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഡിഗ്രി കോഴ്​സുകൾക്ക്​ അപേക്ഷിക്കാംകുണ്ടറ: കേരള യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കുണ്ടറ അപ്ലൈഡ് സയൻസ്​ കോളജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്​സി കമ്പ്യൂട്ടർ സയൻസ്​, ബി.എസ്​സി ഇലക്േട്രാണിക്സ്​, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം ടാക്സേഷൻ എന്നീ ബിരുദ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. http://ihrdkeralagov.in/cascap എന്ന വെബ്സൈറ്റ്​ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധരേഖകളും 350 രൂപ (എസ്​.സി/എസ്​.ടി 150 രൂപ) രജിസ്​േട്രഷൻ ഫീസ്​ അടച്ച രേഖ സഹിതം കുണ്ടറ തെറ്റിക്കുന്നിൽ പ്രവർത്തിക്കുന്ന കോളജ് ഓഫിസിൽ എത്തിക്കണം. ഫോൺ: 0474 2580866.പ്രതിഷേധിച്ചുകൊല്ലം: കെ.പി.സി.സി നിര്‍വാഹകസമിതി അംഗം എന്‍. ജയചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രതിഷേധിച്ചു. ജനകീയ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത പൊതുപ്രവര്‍ത്തകനെ പകൽ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച്​ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്​റ്റ്​ ചെയ്തില്ലെന്നത്​ ഭരണസ്വാധീനത്തി​ൻെറ ഫലമാണ്​. വധശ്രമക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയവരെയും അവർക്ക്​ സഹായികളായി പ്രവര്‍ത്തിച്ചവരെയും പ്രതികളാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Next Story