Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനിത സിവിൽ പൊലീസ്...

വനിത സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കാത്തിരിപ്പിനും വിവാദങ്ങൾക്കുമൊടുവിൽ വനിത സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പരീക്ഷ കഴിഞ്ഞ് രണ്ടുവർഷത്തിന് ശേഷമാണ് റാങ്ക് പട്ടിക പുറത്തിറങ്ങിയത്. 2013 പേരെയാണ് മെയിൻ ലിസ്​റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കായികപരീക്ഷ നടത്തുന്നതിനെതിരെ ഒരുവിഭാഗം ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതാണ് പട്ടിക വൈകാൻ കാരണം. 2019 ഏപ്രിൽ 10ന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് കായികപരീക്ഷ നിശ്ചയിച്ചെങ്കിലും ഗർഭാവസ്ഥ, പ്രസവം തുടങ്ങിയ കാരണങ്ങളാൽ മൂന്നുപേർ ഹൈകോടതിയെ സമീപിച്ച് അനുകൂലവിധി നേടി. തുടർന്ന് ഇതേകാരണങ്ങളാൽ കായികപരീക്ഷക്ക്​ ഹാജാരാകാത്ത 28 പേരെക്കൂടി ഉൾപ്പെടുത്തി കഴിഞ്ഞ മാർച്ച് 23ന് കായികപരീക്ഷ നിശ്ചയിച്ചെങ്കിലും ലോക്ഡൗണിനെ തുടർന്ന് പിന്നെയും മാറ്റിവെക്കേണ്ടിവന്നു. തുടർന്നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. കായികക്ഷമതാ പരീക്ഷ നടത്താത്തവർക്ക്‌ പിന്നീട്‌ നടത്തി കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിലൂടെ റാങ്ക്‌ ലിസ്​റ്റിൽ ഉൾപ്പെടുത്തും. രണ്ടായിരത്തിലേറെ പേർ റാങ്ക്‌ ലിസ്​റ്റിൽ ഉൾപ്പെടുമെന്നാണ്‌ പ്രതീക്ഷ‌. 413 ഒഴിവ്‌ ഇതിനകം പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ പി.എസ്‌.സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിനുപുറമെ സംസ്ഥാന വ്യവസായ സുരക്ഷാസേനയിൽ (എസ്‌.ഐ.എസ്‌.എഫ്) ഉൾപ്പെടെ ‌സൃഷ്​ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്​റ്റിൽനിന്നാകും നിയമനം. ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം ലഭിക്കും. വനിതകൾക്ക്​ മാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക്‌ ഇതാദ്യമായാണ്‌ റാങ്ക്‌ ലിസ്​റ്റ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story