Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് മാനദണ്ഡങ്ങള്‍...

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സപ്ലൈകോ ഔട്ട്​െ​ലറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി

text_fields
bookmark_border
പാറശ്ശാല: ഉദിയന്‍കുളങ്ങരയിലെ സപ്ലൈകോയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായി പരാതി. ചെങ്കല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കൊല്ലയില്‍ പഞ്ചായത്തിലെ 14ാം വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് ഉദിയന്‍കുളങ്ങര. ചെങ്കല്‍ പഞ്ചായത്തില്‍ പൊലീസുകാരനും ഭാര്യക്കും മകള്‍ക്കും അടക്കം 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റോഡി​ൻെറ മറുഭാഗത്തായി സ്ഥിതിചെയ്യുന്ന കൊല്ലയില്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിൽപെടുന്ന ഉദിയന്‍കുളങ്ങരയില്‍ 5 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ പൂർണമായും കണ്ടെയ്‌ൻമൻെറ്​ സോണിലാണ്. സപ്ലൈകോ സ​്​റ്റോറിന്​​ മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ ലതര്‍ ഷോപ് നടത്തിവന്ന നെയ്യാറ്റിന്‍കര സ്വദേശി കോവിഡ്​ ബാധിച്ച്​ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്​ച പുലർച്ചെ മരിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിവന്ന നിരവധി വ്യാപാരികള്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. രണ്ടാഴ്​ചയായി സബ്‌സിഡി സാധനങ്ങള്‍ വാങ്ങാനായി എത്തിയവരോട് കമ്പ്യൂട്ടര്‍ തകരാറിലാണെന്ന് പറഞ്ഞ്​ വലച്ചതായും ജീവനക്കാര്‍ ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറുന്നതായും അക്ഷേപമുണ്ട്. samuhika akalam palikatha ulla ഉദിയന്‍കുളങ്ങര സപ്ലൈകോ യൂനിറ്റിന്​ മുമ്പിലെ സാമൂഹിക അകലം പാലിക്കാതെയുള്ള ക്യൂ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story