Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്രാമീണറോഡുകളുടെ...

ഗ്രാമീണറോഡുകളുടെ നവീകരണപദ്ധതി ഉദ്​ഘാടനം

text_fields
bookmark_border
പോത്തൻകോട്: തദ്ദേശറോഡുകളുടെ പുനരുദ്ധാരണപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്​തു. പോത്തൻകോട് പഞ്ചായത്ത് ഹാളായിരുന്നു ജില്ലതല ഉദ്ഘാടനവേദി. കോവിഡ് മാനദണ്ഡങ്ങളോടെ സംഘടിപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 50ന്​ താഴെ ആൾക്കാർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ എ. ഷാനിബാ ബീഗം, പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേണുഗോപാലൻ നായർ, ജില്ല പഞ്ചായത്ത്‌ അംഗങ്ങളായ എസ്. രാധാദേവി, എം. ജലീൽ, ബ്ലോക്ക്‌ അംഗങ്ങളായ നസീമ, വിനീത, പോത്തൻകോട് പഞ്ചായത്ത് സെക്രട്ടറി സുനിൽ അബ്ബാസ്, അംഗങ്ങളായ നേതാജിപുരം അജിത്, പത്മിനി, ഹരികുമാർ, സജിത്ത്, റിയാസ് തുടങ്ങിയവർ പങ്കെടുത്തു. കല്ലൂർ- കാലാവീട് റോഡ്, മഞ്ഞമല -ആനയ്ക്കോട്-താഴവിള- മുളവിളാകം റോഡ്, അയിരൂപ്പാറ -തിപ്പല്ലികോണം- പണയിൽകട റോഡ്, മണലകം- കളിയ്ക്കൽ റോഡ്, കല്ലുവെട്ടി -വേട്ടൻപള്ളി കോണം-ഇടുപടിക്കൽ റോഡ്, ചേരൂർ - മലമുകൾ റോഡ്, നേതാജിപുരം-തെക്കുംഭാഗം-ഇടത്തറനട റോഡ്, കാട്ടായിക്കോണം- പേരുത്തല- മൂഴിഭാഗം റോഡ് തുടങ്ങിയ എട്ട്​ റോഡുകളുടെ നവീകരണത്തിന് 1 കോടി 42 ലക്ഷം അനുവദിച്ചിട്ടുണ്ട്. IMG-20200804-WA0087.jpg IMG-20200804-WA0089.jpg IMG-20200804-WA0088.jpg തദ്ദേശറോഡുകളുടെ പുനരുദ്ധാരണപദ്ധതി വിഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ ജില്ലാതല വേദിയായ പോത്തൻകോട് പഞ്ചായത്ത് ഹാളിൽ ഒത്തുചേർന്നവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story