Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTഹോമിയോ ആശുപത്രികളിൽ സി.എഫ്.എൽ.ടി.സികൾ രൂപവത്കരിക്കണം
text_fieldsbookmark_border
തിരുവനന്തപുരം: പകരം സംവിധാനം ഏർപ്പെടുത്താതെ ഹോമിയോ ഡോക്ടർമാരെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ(സി.എഫ്.എൽ.ടി.സി) നിയോഗിക്കുന്നത് ഡിസ്പെൻസറികളുടെ പ്രവർത്തനം തകരാറിലാക്കുമെന്ന് കേരള ഗവൺമൻെറ് ഹോമിയോ മെഡിക്കൽ ഒാഫിസേഴ്സ് അേസാസിയേഷൻ. സർക്കാർ ഹോമിയോ ആശുപത്രികളിൽ സി.എഫ്.എൽ.ടി.സികൾ രൂപവത്കരിക്കുകയും ചികിത്സ നൽകുകയും വേണം. മാതൃസ്ഥാപനത്തിൽ പകരം സംവിധാനം ഏർപ്പെടുത്തുന്നില്ലെങ്കിൽ സി.എഫ്.എൽ.ടി.സി ഡ്യൂട്ടികളിൽനിന്ന് സർക്കാർ ഹോമിയോ ഡോക്ടർമാരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ നിരീക്ഷണത്തിലുള്ളവർക്കും പ്രൈമറി കോൺടാക്ടിലുള്ളവർക്കും നൽകാൻ നടപടിയുണ്ടാകണെമന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് ഷഫീക്ക് മസാനിയും ജനറൽ സെക്രട്ടറി ഡോ. ദീപ എ.എസും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story