Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരംവീണ് കൂര തകർന്നു;...

മരംവീണ് കൂര തകർന്നു; അന്തിയുറങ്ങാനാകാതെ സന്തോഷും കുടുംബവും

text_fields
bookmark_border
കിളിമാനൂർ: കാറ്റിൽ മരം വീണ്​ കൂര തകർന്നതോടെ അന്തിയുറങ്ങാൻ സ്ഥലമില്ലാതെ കുടുംബം. പഴയകുന്നുമ്മേൽ ഏഴാം വാർഡിൽ ആനന്ദംമുക്ക് നന്ദൻ നിവാസിൽ സന്തോഷും ഭാര്യയും ഏ​ഴും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങളും താമസിക്കുന്ന ഷീറ്റും ടാർപയും കെട്ടിയ കൂരയാണ്​ തകർന്നത്​. തിങ്കളാഴ്ച പുലർച്ചെ സമീപത്തുനിന്ന മരുതി മരം പിഴുതുവീഴുകയായിരുന്നു. കുടുംബം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചുവർഷമായി ഇൗ കൂരയിലാണ്​ കുടുംബം താമസിക്കുന്നത്. വീട് പുനർനിർമിക്കാൻ നിവൃത്തിയില്ലാത്ത കുടുംബത്തിന്​ അധികൃതരുടെ കനിവുണ്ടാകണമെന്ന്് നാട്ടുകാർ ആവശ്യപ്പെട്ടു. ഫോട്ടോ: KM R Pho_ 4-2.jpg ഇന്നലത്തെ കനത്തമഴയിൽ മരംവീണ്​ പൂർണമായി തകർന്ന സന്തോഷി​ൻെറ വീട്
Show Full Article
TAGS:
Next Story