Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTമൂന്നാം വർഷവും ഒാണമില്ലാത മലയാളികളും സമ്പദ് വ്യവസ്ഥയും
text_fieldsbookmark_border
കെ.എസ്. ശ്രീജിത്ത് തിരുവനന്തപുരം: തുടർച്ചയായ മൂന്നാം വർഷവും ഒാണം ഇല്ലെന്ന് ഉറപ്പായതോടെ തകർച്ചയിലേക്ക് സമ്പദ്വ്യവസ്ഥ കൂപ്പുകുത്തി. തൊഴിൽശാലകൾ പൂട്ടുകയും സ്വയംതൊഴിൽ അവസരം ഇല്ലാതാവുകയും ചെയ്തതോടെ ശരാശരി മനുഷ്യ ജീവിതം ആത്മഹത്യാ വക്കിലായി. നികുതി ഉൾപടെ വരുമാന മാർഗ്ഗം അടഞ്ഞ് സർക്കാർ ഇരുട്ടിൽ തപ്പുന്നു. 2018ൽ മഹാപ്രളയവും 2019 ൽ വെള്ളപൊക്കവുമാണ് ഒാണം വിപണിയെ വിഴുങ്ങിയത്. ഇൗ വർഷ ഒാണ വിപണിയിലായിരുന്നു പ്രതീക്ഷ. രണ്ട് മാസം മുേമ്പ സജീവമാവേണ്ട വിപണി പക്ഷേ കോവിഡ് അടച്ച്പൂട്ടലിൽ നിശ്ചലമാണ്. ദേശീയതലത്തിലെ ഉൽസവ സീസൺ ആരംഭിക്കുക കേരളത്തിലെ ഒാണത്തോടെയാണ്. തുടർന്ന് ദീപാവലി, ക്രിസ്തുമസ് വിപണികളിലേറിയാണ് സമ്പദ്വ്യവസ്ഥയുടെ മുന്നോട്ട്പോക്ക്. ഇൗ വർഷം ഏപ്രിലിൽ കേന്ദ്രം പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിൽ 55 ദിവസത്തോളം സംസ്ഥാനം അടച്ചിട്ടപ്പോൾ വിഷു വിപണി നഷ്ടമായി. പിന്നീട് ഇളവ് പ്രഖ്യാപിച്ചു. പക്ഷേ വൈറസ് വ്യാപനം ചൂണ്ടികാട്ടി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം ഉൾപടെ വാണിജ്യ നഗരങ്ങളിലെയും മറ്റ് ജില്ലകളിലെ ചന്തകളും സ്വകാര്യ ഒാഫീസും വ്യാപാരസ്ഥാപനങ്ങളും ജനവാസ കേന്ദ്രവും അടച്ചിട്ടിരിക്കുകയാണ്.കേന്ദ്ര ജി.എസ്.ടി വിഹിത പ്രതീക്ഷ നഷ്ടമായ സംസ്ഥാനത്തിന് റവന്യൂ വരുമാനം, നികുതിയിൽ പ്രതീക്ഷ ഇല്ലാതായി. പ്രവാസികളുടെ തിരിച്ച്വരവോടെ ആ വരുമാനം നിലച്ചു. ഏപ്രിലിൽ സാമൂഹ്യ സുരക്ഷാ പെൻഷനും സൗജന്യ ഭക്ഷ്യ ധാന്യവും നൽകി. വരുമാന മാർഗം ഏതാണ്ട് നിലച്ചതോടെ ഖജനാവ് കടുത്ത ഞെരുക്കത്തിലാണ്. ഏറ്റവും കൂടുതൽ വിൽപന കിഴിവ് നടക്കുന്ന ഒാണം വിപണിയാണ് തുടർച്ചയായി നഷ്ടമാവുന്നത്. ഒപ്പമാണ് ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ തകർച്ച. ഒാണ വിപണി കേന്ദ്രീകരിച്ചുള്ള കൃഷി, കൈത്തറി, കരകൗശല കുടുംബങ്ങൾ പട്ടിണി വക്കിലാണ്. വ്യാപാര സ്ഥാപനങ്ങളും ഒാഫീസും അടച്ചതോടെ ചെറുകിട ജോലികൾ ഇല്ലാതായി. ഗതാഗത, മൽസ്യ മേഖലാ തൊഴിലാളികൾ, തെരുവോര കച്ചവടക്കാർ, ബേക്കറി, ഹോട്ടൽ, കുടിൽ വ്യവസായ തൊഴിലാളികളും കടക്കെണിയിലാണ്. 'ജനങ്ങൾ എത്ര വയറ് മുറുക്കി ഉടുത്താലും മുന്നോട്ട് പോകാനാവാതെ നിരവധി മനുഷ്യർ സംസ്ഥാനത്ത് ഇന്നുണ്ടെന്ന് ആസൂത്രണ ബോർഡംഗം കെ.ൻ. ഹരിലാൽ 'മാധ്യമ'ത്തോട് പറഞ്ഞു. 'മിക്കവാറും എല്ലാ കുടുംബത്തിനും ഏതെങ്കിലും തരത്തിലുള്ള കടം ഉണ്ട്. ജോലി സാധ്യത അടഞ്ഞതോടെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. ഒപ്പം അപ്രതീക്ഷിത ചികിൽസാ ചെലവ് കൂടി വന്നാൽ ദരിദ്രർ ആത്മഹത്യയുടെ വക്കിലേക്കാണ് എത്തുന്നത്.' അതിനിടെ മേയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യ പെൻഷൻ ജൂലൈ അവസാനംമുതൽ വിതരണം ആരംഭിച്ചു. 48.5 ലക്ഷം പേർക്കാണ് ലഭിക്കുക. ക്ഷേമനിധി ബോർഡുകളിലെ 10.8 ലക്ഷം പേർക്കും പെൻഷൻ നൽകും. ഇതിന് 1300 കോടിയിലധികം രൂപയാണ് ചെലവഴിക്കേണ്ടിവരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story