Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMT'നഗരത്തിൽ ഏഴുമുതൽ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കും'
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിൽ കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കാതെ അടച്ചിടുന്നത് സർക്കാറിനുതന്നെ നാണക്കേടാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസ്താവനയിൽ പറഞ്ഞു. പ്രധാന വ്യാപാരകേന്ദ്രങ്ങളായ ചാല ബസാർ, മരക്കട, കിള്ളിപ്പാലം, പവർഹൗസ് റോഡ്, പാളയം വെജിറ്റബിൾ മാർക്കറ്റ്, എം.ജി റോഡിൻെറ ഒരുവശം തുടങ്ങിയ സ്ഥലങ്ങളൊക്കെ അടഞ്ഞുകിടക്കുന്നു. മാസങ്ങളായി അടഞ്ഞുകിടക്കുന്ന കാരണത്താൽ ഇൗ പ്രദേശത്തെ സംഘടനാ ഭാരവാഹികൾ ജില്ലാ വ്യാപാരഭവനിൽ യോഗം കൂടി ഏഴുമുതൽ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ, വൈസ് പ്രസിഡൻറ് കല്ലയം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ റഫീക് എ.പി.പി, മരക്കട സലിം, സേതുമാധവൻ, രാജഗോപാൽ, വാഹിനി സുധീർ, അബ്ദുഖാദർ പഴവങ്ങാടി, പാളയം വിജയകുമാർ തുടങ്ങിയവർ പെങ്കടുത്തു. കടകൾ അടഞ്ഞുകിടക്കുേമ്പാൾതന്നെ വ്യാപാരസ്ഥാപനത്തിന് മുന്നിൽ ഒരു തടസ്സവുമില്ലാതെ തട്ടുകടകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഒാണക്കാലമായ ആഗസ്റ്റ് 10 മുതൽ കേരളത്തിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും പൂർണതോതിൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Next Story