Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTജില്ല പി.ആർ.ഡി
text_fieldsbookmark_border
കോവിഡ്-19; ഗർഭിണികൾക്കുള്ള ചികിത്സ മാനദണ്ഡം തിരുവനന്തപുരം: കോവിഡ് പോസിറ്റിവായ എ കാറ്റഗറിയിൽപെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സക്കായി പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സൗകര്യമൊരുക്കിയതായി കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അവസാന മൂന്നുമാസത്തെ ചികിത്സക്ക് പൂജപ്പുര ആയുർവേദ മെറ്റേണിറ്റി ആശുപത്രിയും സജ്ജമായിട്ടുണ്ട്. അടിയന്തര ഗർഭപരിചരണം ആവശ്യമുള്ളതും ബി, സി കാറ്റഗറിയിൽപെടുന്നതുമായ ഗർഭിണികൾക്കുള്ള ചികിത്സ എസ്.എ.ടി ആശുപത്രയിൽ നൽകും. തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരിക്കും കോവിഡ് ബാധിതരല്ലാത്ത ഗർഭിണികളുടെ ചികിത്സ നടക്കുക. ജനറൽ ആശുപത്രിയിൽ ഒമ്പതാം നമ്പർ ഒഴികെയുള്ള വാർഡുകളിൽ കാറ്റഗറി ബി കോവിഡ് രോഗികൾക്ക് ചികിത്സ നൽകും. ഒമ്പതാം വാർഡിനെ മറ്റുള്ള വാർഡുകളിൽ നിന്ന് കർശനമായി വേർതിരിച്ചതായും കലക്ടർ അറിയിച്ചു. ആനാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: വാമനപുരം നിയോജക മണ്ഡലത്തിലെ ആനാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് അധ്യക്ഷത വഹിച്ചു. ഡി.കെ. മുരളി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബിജു, ജില്ല പഞ്ചായത്ത് അംഗം ആനാട് ജയൻ, വിവിധ രാഷ്രീയ സാംസ്‌കാരിക നേതാക്കൾ എന്നിവർ സംബന്ധിച്ചു. വായ്പ അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: കളിമൺ ഉൽപന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിൽപെട്ട വ്യക്തികൾക്ക് ആറുശതമാനം പലിശനിരക്കിൽ സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ വായ്പ നൽകുന്നു. നിലവിലെ സംരംഭങ്ങൾ ആധുനീകരിക്കുന്നതിനും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും വായ്പ ഉപയോഗിക്കാം. പരമാവധി രണ്ടു ലക്ഷം രൂപവരെ വായ്പ ലഭിക്കും. അപേക്ഷകർ കളിമൺ ഉൽപന്ന-നിർമാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കവടിയാർ കനകനഗറിലെ അയ്യങ്കാളി ഭവനിൽ പ്രവർത്തിക്കുന്ന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ ഓഫിസുമായി ബന്ധപ്പെടണം. വെബ്സൈറ്റ് www.keralapttoery.org. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15.
Next Story