Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTകരകൗശല വികസന കോർപറേഷനിൽ വിരമിക്കൽ ആനുകൂല്യം ഉടൻ നൽകാൻ ഉത്തരവ്
text_fieldsbookmark_border
കൊല്ലം: സംസ്ഥാന കരകൗശല വികസന കോർപറേഷനിൽനിന്ന് വിരമിച്ചവർക്ക് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് ഹൈകോടതി. ഒരു സർക്കാർസ്ഥാപനത്തിൽ, വിരമിച്ച ജീവനക്കാരുടെ ഏക ജീവനോപാധിയായ പെൻഷൻ ഉൾെപ്പടെ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് അവരോടുള്ള അനീതിയാണെന്ന് ജസ്റ്റിസ് എ.എം. െഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ െബഞ്ച് നീരീക്ഷിച്ചു. അതിനുപുറെമ, ഒരു സർക്കാർ സ്ഥാപനത്തിൽ മുഴുവൻ ശമ്പളവും നൽകാതിരിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോർപറേഷനിൽ നാളുകളായി പകുതി ശമ്പളം മാത്രമാണ് നൽകുന്നത്. വിരമിച്ചവരുടെ ഗ്രാറ്റ്വിറ്റി ആനുകൂല്യങ്ങൾ നൽകാൻ കോർപറേഷൻ സെപ്റ്റംബർ വരെ സമയം ആവശ്യപ്പെട്ടിരുന്നു. 19 ജീവനക്കാരുടെ ആനുകൂല്യം നൽകാൻ രണ്ടേകാൽ കോടിയിലധികം രൂപ വേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാട്ടി. പെൻഷനായവർ എല്ലാം ആനുകൂല്യത്തിനായി നിൽെക്ക മുൻഗണനാടിസ്ഥാനത്തിൽ വിതരണം ചെയ്യാമെന്ന നിർേദശവും അനുവദിക്കാനാവില്ല. അതിനുപുറെമ, ആനുകൂല്യങ്ങൾ കൊടുക്കുംവരെ താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെ ഒന്നും കോർപറേഷനിൽ നടത്തരുതെന്നും കോടതി നിർേദശിച്ചു.
Next Story