Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2020 11:58 PM GMT Updated On
date_range 1 Aug 2020 11:58 PM GMTകിംസിൽ എക്മോ സേങ്കതത്തിൽ യുവതിയെ രക്ഷിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഗർഭഛിദ്രത്തെതുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കിംസ് ഹെൽത്തിൽ എത്തിച്ച ആന്ധ്ര സ്വദേശിയെ എക്മോ (എക്സ്ട്രാ കോർപോറിയൽ മെംബ്രെയിൻ ഒാക്സിജനേഷൻ) എന്ന നൂതന സേങ്കതത്തിലൂടെ രക്ഷപ്പെടുത്തി. വിശാഖപട്ടണം സ്വദേശിയായ 27കാരി മറ്റൊരാശുപത്രിയിൽ ഗർഭസംബന്ധമായ ശസ്ത്രക്രിയക്കുശേഷം ഗുരുതരനിലയിലാണ് കിംസിൽ എത്തിയത്. ഗർഭപാത്രത്തിന് ഗുരുതര തകരാർ കണ്ടെത്തിയതിനെതുടർന്ന് ഡോ. ഗിരിജ ഗുരുദാസിൻെറ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. എങ്കിലും രക്തസമ്മർദം അതിവേഗം താഴുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാകുകയും ചെയ്തു. ഹൃദയപേശികൾ ദുർബലമാകുന്ന സ്ട്രെസ് കാർഡിയോ മയോപ്പതിയിലേക്ക് നീങ്ങിയ രോഗിക്ക് ഹൃദയാഘാത സാധ്യത ഏറി. വൃക്കകളടക്കം ആന്തരികാവയവങ്ങളുടെ പ്രവർത്തനം ബുദ്ധിമുട്ടിയതിനാലാണ് എക്മോ നടത്താൻ തീരുമാനിച്ചത്. രോഗിയുടെ നെഞ്ച് തുറന്ന് എക്മോ മെഷീനുമായി ഹൃദയത്തിൻെറ പ്രധാന ധമനിയെ ബന്ധിപ്പിച്ചു. ഹൃദയത്തിൻെറയും ശ്വാസകോശങ്ങളുടെയും പ്രവർത്തനം പിന്നീട് എക്മോയിലൂടെയായിരുന്നു. മൂന്നുദിവസം കഴിഞ്ഞ് സ്ഥിതി മെച്ചപ്പെട്ടു. അണുബാധയുണ്ടായേക്കാമെന്നതിനാൽ നെഞ്ചടച്ച് എക്മോ മെഷീൻ കൈകളിലും കാലുകളിലും ഘടിപ്പിച്ചു. ആറാംദിനം രോഗി സുഖം പ്രാപിച്ചതിനാൽ മെഷീൻ മാറ്റി. ഇതിനകം അമ്പതിലേറെ എക്മോ ചെയ്ത കിംസ് ഹെൽത്ത് ഇൗ നേട്ടം കൈവരിച്ച കേരളത്തിലെ ഏക ആശുപത്രിയാണെന്ന് കിംസ് ഹെൽത്ത് കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി സീനിയർ കൺസൾട്ടൻറും വകുപ്പ് മേധാവിയുമായ ഡോ. ഷാജി പാലങ്ങാടൻ പറഞ്ഞു. കാർഡിയാക് സർജന്മാരായ ഷാജി പാലങ്ങാടൻ, വിജയ് തോമസ് ചെറിയാൻ, കാർഡിയാക് അനസ്തെറ്റിസ്റ്റ് സുഭാഷ്, കാർഡിയോ ഗൈനക്കോളജിസ്റ്റുമാരായ ഗിരിജ ഗുരുദാസ്, റോഷ്നി അമ്പാട്ട്, സജിത്ത് മോഹൻ എന്നിവരാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.
Next Story