Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിലച്ചത്​...

നിലച്ചത്​ ഹൃദയങ്ങൾക്കിടയിലെ 'മൊബൈൽ ഫോൺ'

text_fields
bookmark_border
തിരുവനന്തപുരം: വാട്സ്ആപ്പും ഫേസ് ബുക്കും എന്തിന് മൊബൈൽ ഫോൺ പോലും അപ്രാപ്യമായിരുന്ന പലർക്കുമിടയിലെ സൗഹൃദങ്ങളുടെ 'കണക്​ഷ'നായിരുന്ന സായിപ്പ്‌ ഇനി ഓർമ. തലസ്ഥാനനഗരിയിൽ എത്തുന്ന മിക്കയാളുകൾക്കും സുപരിചിതനായിരുന്നു അബൂബേക്കർ എന്ന സായിപ്പ്‌. പാളയത്ത് യൂനിവേഴ്സിറ്റി കോളജിന് മുന്നിൽ ശീതളപാനീയം വിറ്റ് ഉപജീവനം നടത്തിവന്ന ഇദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരമാണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. യൂനിവേഴ്സിറ്റി കോളജിലെത്തിയ പല തലമുറകൾക്കും വി.ജെ.ടി ഹാളിലും ലൈബ്രറിയിലുമെത്തിയ സാഹിത്യ, രാഷ്​ട്രീയ പ്രമുഖർക്കുമുൾപ്പെടെ ത​ൻെറ സ്നേഹത്തിൽ ചാലിച്ച ഓറഞ്ച് സർബത്ത് കൊടുത്തിരുന്ന മനുഷ്യൻ. എപ്പോഴും ചിരിച്ചുകൊണ്ടുമാത്രം കണ്ടിരുന്ന അദ്ദേഹത്തിന് എല്ലാ വിഷയങ്ങളെക്കുറിച്ചും വലിയ ധാരണയായിരുന്നു. ദാഹിച്ച് വലഞ്ഞുവരുന്നവന് കൈയിൽ പണമുണ്ടോയെന്ന് പോലും ചോദിക്കാതെ അദ്ദേഹം ശീതളപാനീയവും ലഘുഭക്ഷണവും നൽകിയിരുന്നു. നോമ്പുകാലമായാൽ സ്വയം നോമ്പുതുറക്കാൻ അദ്ദേഹം കൊണ്ടുവരുന്ന കഞ്ഞി കുടിക്കാൻ പോലും ഇടിയായിരുനു. നാല് ടയറുകൾ ഘടിപ്പിച്ച ഉന്തുവണ്ടിയിലാണ് സായിപ്പി​ൻെറ കച്ചവടം തുടങ്ങിയത്. വൈകുന്നേരം യൂനിവേഴ്സിറ്റി കോളജിന് മുന്നിൽ തന്നെ ആ വണ്ടി കെട്ടിപ്പൂട്ടി ​െവച്ച് പോകുമായിരുന്നു. പല തവണ സാമൂഹികവിരുദ്ധർ ആ കട കുത്തിത്തുറന്ന് കൊള്ളയടിച്ചു. അവർക്ക് പടച്ചോൻ കൊടുക്കും എന്ന് മാത്രമായിരുന്നു അദ്ദേഹം അപ്പോഴൊക്കെ പറയാറുണ്ടായിരുന്നത്. ജമാഅത്തെ ഇസ്​ലാമിയുടെ സജീവപ്രവർത്തകനായിരുന്ന സായിപ്പ് അവധിയെടുത്തിരുന്നത് സംഘടനയുടെ പരിപാടികൾ ഉണ്ടായിരുന്ന ദിവസങ്ങളിൽ മാത്രമായിരുന്നു. ആർക്ക് ആരോട് എന്ത് കാര്യം പറയണമെങ്കിലും അത് സായിപ്പിനോട് പറഞ്ഞു പോകുകയായിരുന്നു പലരു​െടയും പതിവ്. അത് കൃത്യമായി അദ്ദേഹം നിർവഹിക്കുകയും ചെയ്തിരുന്നു. പല തലമുറക​െളയും ചേർത്തു​െവച്ച കണ്ണിയാണ് പെരുന്നാൾ ദിനത്തിൽ യാത്രയായത്. ചിത്രം: kada
Show Full Article
Next Story