Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2020 11:58 PM GMT Updated On
date_range 30 July 2020 11:58 PM GMTഇനി ജയിൽ പെട്രോളും
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ച് ജയില്‍ വകുപ്പ് ആരംഭിച്ച ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിച്ചു. ഇരിങ്ങാലക്കുടയിലെ പുതിയ സ്പെഷല്‍ സബ് ജയിലിൻെറ ഉദ്ഘാടനവും നടന്നു. ഏകദേശം 200 പേരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് പുതിയ ജയിലിലുള്ളത്. ചീമേനി തുറന്ന ജയിലില്‍ പുതിയ ഭരണവിഭാഗത്തിൻെറ ഉദ്ഘാടനവും തൃക്കരിപ്പൂരില്‍ എം.എല്‍.എയുടെ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ഡിസ്പെന്‍സറിയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പെട്രോള്‍ പമ്പ് തുടങ്ങുന്നത്. അതില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച തിരുവനന്തപുരം, വിയ്യൂര്‍, ചീമേനി ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനമാണ് നടന്നത്. ഈ പെട്രോള്‍ പമ്പുകള്‍ക്കൊപ്പം പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളുമുണ്ടാകും. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും പങ്കെടുത്തു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് സ്വാഗതം പറഞ്ഞു.
Next Story