Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2020 11:58 PM GMT Updated On
date_range 30 July 2020 11:58 PM GMTഇരുചക്രവാഹനത്തിൽ വന്ന യാത്രികനെ ആറ്റിൽവീണ് കാണാതായി
text_fieldsbookmark_border
(ചിത്രം) കടയ്ക്കൽ: നടപ്പാലത്തിലൂടെ ഇരുചക്രവാഹനത്തിൽ വന്ന യാത്രികനെ ആറ്റിൽ വീണ് കാണാതായി. മടത്തറ ചല്ലിമുക്ക് എ.കെ.എസ്.ദീൻ ഹൗസിൽ അബ്്ദുൽ ഖാദറിനെയാണ് (72) കൈപ്പറ്റ ആറിൻെറ ഇലവുപാലം കൈപ്പറ്റ ഭാഗത്ത് കാണാതായത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. വലിയ പെരുന്നാളിനോടനുബന്ധിച്ച് സാധനങ്ങൾ വാങ്ങുന്നതിനായി വീട്ടിൽനിന്ന് വാഹനത്തിൽ പോയതാണ്. നടപ്പാലത്തിലൂടെ പോകവേ സ്‌കൂട്ടർ നിയന്ത്രണം വിട്ട് പാലത്തിൻെറ കൈവരിയിലിടിച്ച് അബ്്ദുൽ ഖാദർ ആറ്റിലേക്ക് വീണതാകാമെന്ന് കരുതുന്നു. വാഹനം പാലത്തിലേക്കും മറിഞ്ഞപ്പോൾ ശക്തമായ ഒഴുക്കിൽപെട്ടതാകാം. കടയ്ക്കൽ, പുനലൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി ആറ്റിൽ നാല് കിലോമീറ്ററോളം സ്കൂബാ ടീം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിവിൽ ഡിഫൻസ് ടീം അംഗങ്ങളും നാട്ടുകാരും തിരച്ചിലിൽ പങ്കാളികളായി. വൈകീട്ട് ആറ് വരെ തിരച്ചിൽ നടന്നു. വെള്ളിയാഴ്ചയും തുടരും. വാഹനത്തിൽ നിന്ന് കണ്ടെടുത്ത രേഖകളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. കടയ്ക്കൽ പൊലീസും സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി. പൂതക്കുളത്ത് പ്രവാസിക്ക് കോവിഡ് പരവൂർ: പൂതക്കുളം പഞ്ചായത്തിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തി ക്വാറൻറീനിൽ കഴിഞ്ഞിരുന്ന മുക്കട സ്വദേശിയായ 53 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഏതാനും ദിവസം മുമ്പ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചയാളിൻെറ പരിശോധന ഫലം പോസിറ്റിവ് ആണെന്ന് തെറ്റായ വിവരം പുറത്തുവന്നത് നാട്ടുകാരിൽ ഭീതി സൃഷ്്ടിച്ചിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് പൂർണമായും കെണ്ടയ്ൻമൻെറ് സോൺ ആക്കിയിരുന്നു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഫലം നെഗറ്റിവ് ആയതോടെയാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്. പൊഴിക്കരയിൽ ഒരാൾക്ക് കോവിഡ് പരവൂർ: പൊഴിക്കരയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരവൂർ നഗരസഭയിൽ കോവിഡ് പോസിറ്റിവ് ആയവരുടെ എണ്ണം 12 ആയി. മൂന്നുപേർ രോഗമുക്തി നേടി.
Next Story