Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുനലൂർ താലൂക്കിൽ...

പുനലൂർ താലൂക്കിൽ മൂന്നിടത്ത് കോവിഡ് ആശുപത്രികൾ തുറന്നു

text_fields
bookmark_border
(ചിത്രം) പുനലൂർ: തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ആശുപത്രികൾ (സി.എഫ്.എൽ.ടി.സി) പുനലൂർ താലൂക്കിൽ മൂന്ന്​ സൻെററുകൾ വ്യാഴാഴ്ച പ്രവർത്തനസജ്ജമായി. ഇവിടങ്ങളിലായി 410 ആളുകളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. അലയമൺ പഞ്ചായത്തിലെ കരുകോൺ ഗവ.എച്ച്.എസ്.എസിൽ 110, കുളത്തൂപ്പുഴയിൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നൂറ്, പുനലൂർ നഗരസഭയിൽ കുതിരച്ചിറ എം.ജി. കൺെവൻഷൻ സൻെററിൽ 200 എന്നിങ്ങനെയാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പുനലൂരി​െലയും കുളത്തൂപ്പുഴയി​െലയും സൻെറർ മന്ത്രി കെ. രാജുവും കരുകോണിലേത് മുല്ലക്കര രത്നാകരൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, താലൂക്ക് ഓഫിസ് അധികൃതർ, ആരോഗ്യവകുപ്പ് അധികൃതർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നിയന്ത്രണം മാറി; പുനലൂർ, കരവാളൂർ ജനജീവിതം സാധാരണനിലയിലേക്ക് പുനലൂർ: കോവിഡ് സമ്പർക്ക സാധ്യത തടയുന്നതിനായി പുനലൂർ നഗരസഭയിലും കരവാളൂർ പഞ്ചായത്തിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാഗികമാക്കി നീക്കി. കെ.എസ്.ആർ.ടി.സി സർവിസുകളും പരിമിതമായി പുനരാരംഭിച്ചു. രണ്ടിടങ്ങളി​െലയും ഭൂരിഭാഗം വാർഡുകളും കണ്ടെ‍യ്​ൻമൻെറ് സോണിൽ നിന്ന് മാറ്റിയതോടെ വ്യാഴാഴ്ച മുതൽ ജനജീവിതം സാധാരണ നിലയിലായി. നഗരസഭയിൽ പട്ടണം അടക്കം 15 വാർഡുകളിലെ കണ്ടെയ്​ൻമൻെറ് അഞ്ച് വാർഡുകളിലായി ചുരുക്കി. കലയനാട്, കാരക്കാട്, താമരപള്ളി, മണിയാർ, പരവട്ടം എന്നീ വാർഡുകളിലും കരവാളൂർ പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലേത് രണ്ട്, ഒമ്പത്, 15 വാർഡുകളിലുമായി പരിമിതപ്പെടുത്തി. വ്യാപാരസ്ഥാപനങ്ങളടക്കം രണ്ടാഴ്ചയായി അടഞ്ഞുകിടന്നത് വ്യാഴാഴ്​ച തുറന്നു. മാർക്കറ്റിലും പ്രധാന ജങ്ഷനുകളിലും നല്ലതിരക്ക് അനുഭവപ്പെട്ടു. ബലിപെരുന്നാളിന് തലേന്ന് നിയന്ത്രണം മാറിയതോടെ കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും സഹായകമായി. കൂടാതെ വാഹനപരിശോധനക്കായി പട്ടണത്തിലും പ്രധാന റോഡുകളിലും ഏർപ്പെടുത്തിയിരുന്ന പൊലീസ് പിക്കറ്റും പിൻവലിച്ചു. കണ്ടക്ടർക്ക് കോവിഡ് ബാധിച്ചതോടെ അടച്ചിട്ടിരുന്ന ബസ് ഡിപ്പോയിൽ നിന്ന്​ വ്യാഴാഴ്​ച സർവിസ് പുനരാരംഭിച്ചു. കൊല്ലം, കൊട്ടാരക്കര, തെന്മല, അടൂർ മേഖലയിലേക്കായിരുന്നു സർവിസ്. യാത്രക്കാർ വളരെ കുറവായിരുന്നു. ഇടക്കുള്ള കണ്ടെയ്​ൻമൻെറ് സോണുകളിൽ നിർത്താ​െതയാണ് ബസ് സർവിസ് നടത്തുന്നത്. അടുത്തദിവസം മുതൽ കൂടുതൽ സ്ഥലത്തേക്ക് കൂടുതൽ സർവിസ്​ തുടങ്ങുമെന്ന് അധികൃതർ സൂചിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story