Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 11:58 PM GMT Updated On
date_range 29 July 2020 11:58 PM GMTനൂറുശതമാനം വിജയം
text_fieldsbookmark_border
നൂറുശതമാനം വിജയം ഓയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഒരു കുട്ടി പരാജയപ്പെട്ടതിനാൽ നൂറുശതമാനം വിജയം നഷ്ടമായ ടി.ഇ.എം.വി എച്ച്.എസ്.എസ് മൈലോട് സ്കൂളിന് പുനർമൂല്യ നിർണയത്തിലൂടെ സമ്പൂർണ വിജയശതമാനം. 184 കുട്ടികൾ പരീക്ഷയെഴുതിയതിൽ 39 പേരും മുഴുവൻ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയാണ് നൂറുശതമാനം വിജയം കരസ്ഥമാക്കിയത്.മൊബൈൽ ഫോണിലെ ചിത്രം ഉപയോഗിച്ച് ഭീഷണി; യുവാവ് പിടിയിൽ(ചിത്രം)പത്തനാപുരം: തകരാർ പരിഹരിക്കാൻ നൽകിയ മൊബൈൽ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണത്തിന് ശ്രമിച്ച യുവാവ് പിടിയിലായി. പത്തനാപുരത്തെ മൊബൈൽ കടയിലെ ജോലിക്കാരനായ ആലപ്പുഴ അരൂർകുറ്റി താങ്കേരിൽ വീട്ടിൽ ഹിലാലാണ് (37) അറസ്റ്റിലായത്. ഫോണിലെ വ്യക്തിപരമായ ഫോട്ടോകൾ കൈവശമുണ്ടെന്നും മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. സ്ത്രീകളെ വിളിക്കുകയും പറയുന്ന സ്ഥലത്ത് എത്തിയില്ലെങ്കിൽ ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണിയെന്ന് പൊലീസിന് പരാതി ലഭിച്ചു. തുടർന്ന് െപാലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹിലാലിൻെറ കലഞ്ഞൂരിലെ താമസസ്ഥലത്ത് പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി ഫോണുകൾ കണ്ടെത്തി. സി.ഐ ജെ. രാജീവ്, എസ്.ഐമാരായ സുബിൻ, ജയിംസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കോവിഡ്: സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്താൻ ശ്രമം തുടങ്ങിപുനലൂർ: പുനലൂർ മേഖലയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ സമ്പർക്കപട്ടികയിൽ വരാൻ സാധ്യതയുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. പട്ടണത്തിലെ പഴം വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവരെ കണ്ടെത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇദ്ദേഹത്തിൻെറ കട കുറേനാളായി അടച്ചിട്ടിരിക്കുന്നതിനാല്‍ രോഗപ്പകര്‍ച്ചാ സാധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.പുനലൂര്‍ പവര്‍ഹൗസ് ജങ്ഷന് സമീപം ഉന്തുവണ്ടിയില്‍ മധുരക്കിഴങ്ങ്, നെല്ലിക്ക എന്നിവ കച്ചവടം ചെയ്യുന്ന വ്യക്തിയെക്കുറിച്ച് അറിയാവുന്നവര്‍ വിവരം നല്‍കണമെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷ അറിയിച്ചു. ഇദ്ദേഹം ഉച്ചക്കുമുമ്പാണ് കച്ചവടം നടത്തുന്നത്.ഇതിനുപുറമെ തൊളിക്കോട് മഞ്ജു ബേക്കറിക്ക് സമീപത്തുനിന്ന് സ്ഥിരമായി രാവിലെ പത്തോടുകൂടി തിരികെവരുന്ന ഓട്ടോകളില്‍ കയറുകയും കൃഷ്ണൻകോവിലിനോ ആരാധന ആശുപത്രിക്കോ സമീപത്തിറങ്ങുകയും ചെയ്യുന്ന സ്ത്രീയെയും പുരുഷനെയും ആരോഗ്യവകുപ്പ് അധികൃതര്‍ തിരയുന്നു. വിവരം ലഭിക്കുന്നവര്‍ 9496746827, 9446503943 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
Next Story