Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2020 5:28 AM IST Updated On
date_range 28 July 2020 5:28 AM ISTകണ്ടെയ്ൻമെൻറ് സോണിൽ കുടിവെള്ളവും സുരക്ഷയുമില്ലാതെ പൊലീസ് ഡ്യൂട്ടി
text_fieldsbookmark_border
കണ്ടെയ്ൻമൻെറ് സോണിൽ കുടിവെള്ളവും സുരക്ഷയുമില്ലാതെ പൊലീസ് ഡ്യൂട്ടി പൂന്തുറ: കുടിവെള്ളവും ഭക്ഷണവും സുരക്ഷ ഉപകരണങ്ങളും ഇല്ലാതെ കെണ്ടയ്മൻെറ് സോണുകളില്‍ പൊലീസുകാര്‍ക്ക് ദുരിത ഡ്യൂട്ടി. തുടര്‍ച്ചയായ അമിത ഡ്യൂട്ടി സൃഷ്ടിക്കുന്ന കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് പുറമെയാണ് ഇൗ യാതന. കെണ്ടയ്ൻമൻെറ് സോണുകളില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ഡ്യൂട്ടിയിലുള്ള ഗ്രേഡ് എസ്.ഐമാര്‍ മുതല്‍ സിവിൽ പൊലീസ് ഒാഫിസർമാർ വരെയുള്ളവരാണ് കുടിവെള്ളംപോലും കിട്ടാതെ വലയുന്നത്. ആൻറിജന്‍ പരിശോധനക്ക് നിരവധിപേര്‍ എത്തുന്ന ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കുപോലും ഒരുവിധ സുരക്ഷ സംവിധാനവുമില്ല. പൂന്തുറ ആയുഷ് സൻെററില്‍ ജോലിയിലുണ്ടായിരുന്ന പൊലീസുകാരന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഡ്യൂട്ടിെക്കത്തുന്ന പൊലീസുകാര്‍ അഞ്ചുദിവസം കഴിേഞ്ഞ വീടുകളിലേക്ക് മടങ്ങാനാവൂ. ആദ്യദിവസം വീടുകളില്‍നിന്ന് കൊണ്ടുവരുന്ന ഭക്ഷണം തീര്‍ന്നാല്‍ കാര്യം കഷ്ടമാണ്. ഇടയ്ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ കുടിവെള്ളവും ഭക്ഷണവും നല്‍കിയെങ്കിലും അതും നിലച്ചിരിക്കുകയാണ്. അമ്പത് വയസ്സ് കഴിഞ്ഞ പൊലീസുകാരിലധികംപേരും ബി.പി, ഷുഗര്‍ രോഗങ്ങള്‍ ഉള്ളവരാണ്. അഞ്ചുദിവസം തുടരെ ഡ്യൂട്ടി നോക്കേണ്ടിവരുന്നത് കാരണം ഇവര്‍ക്ക് കൃതൃമായി ഉറങ്ങാനോ മരുന്ന് കഴിക്കാനോ പോലും കഴിയുന്നില്ല. രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയും രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെയും രണ്ട് ഷിഫ്റ്റായാണ് ഡ്യൂട്ടി. ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാന്‍ പാടില്ല. തൊട്ടടുത്ത സ്കൂളുകളിലാണ് താമസസൗകര്യം. പലയിടങ്ങളും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. പോയൻറ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നവര്‍ സ്റ്റേഷനിലേക്ക് വരരുതെന്നും അഞ്ചുദിവസം അതത് സഥലത്ത് ഡ്യൂട്ടി എടുത്തശേഷം ആൻറിജന്‍ പരിശോധന നടത്തി വീടുകളിലേക്ക് മടങ്ങണമെന്നുമാണ് നിര്‍ദേശം. ശാരീരിക അസ്വസ്ഥതയുള്ളവര്‍ക്ക് തുടരെ ഉറക്കം നഷ്ടമാകുന്നത് മാനസിക സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു. നിർദേശങ്ങൾ മുഖവിലക്കെടുക്കാതെയുള്ള ആളുകളുടെ പെരുമാറ്റം ഇവരുടെ തലവേദന ഇരട്ടിയാക്കുന്നു. കര്‍ശനനിര്‍ദേശം ഉണ്ടായിട്ടുപോലും കഴിഞ്ഞദിവസം തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യം ബൈപാസില്‍ എത്തിച്ചു വില്‍പന നടത്തിയവർ വരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story