Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 11:58 PM GMT Updated On
date_range 26 July 2020 11:58 PM GMTക്രൂചെയിഞ്ചിനായി മൂന്ന് കപ്പലുകൾ കൂടി എത്തും
text_fieldsbookmark_border
കോവളം: ക്രൂചെയിഞ്ചിങ് സൻെററായി മാറിയ വിഴിഞ്ഞത്ത് തിങ്കൾ, ചൊവ്വ, വ്യാഴം ദിസങ്ങളിലായി മൂന്ന് കപ്പലുകൾ കൂടി ജീവനക്കാരെ ഇറക്കാനും കയറ്റാനുമായി എത്തും. രാസവസ്തുക്കളുമായി കൊളംബോയിേലക്ക് പോകുന്ന ടാങ്കർ വിഭാഗത്തിലുള്ള ജിഗാ ജാഗ്വാർ എന്ന കപ്പലാണ് തിങ്കളാഴ്ച രാവിലെ പത്തോടെ പുറംകടലിൽ നങ്കൂരമിടുന്നതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതർ അറിയിച്ചു. സാങ്കേതിക വിദഗ്ധരടക്കം എട്ടുപേരെ കരയിലിറക്കി പകരം 10 ജീവനക്കാർ ഇവിടെ നിന്ന് കപ്പലിൽ പ്രവേശിക്കുന്നതോടെ ജിഗാ ജാഗ്വാർ തീരം വിടും. വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽ ചാൽ വഴി കൊളംബോയിലേക്ക് ഇന്ധനവുമായി പോകുന്ന സൂപ്പർ ടാങ്കർ വിഭാഗത്തിലുള്ള എം.ടി.ടി.ആർ.എഫ് മെംഫിൻ എന്ന കപ്പലാണ് നാളെ തുറമുഖത്ത് നങ്കൂരമിടുന്നത്. ഇതിൽ നിന്ന് ഇന്ത്യക്കാരായ 12 ജീവനക്കാർ കരയിലിറങ്ങുമ്പോൾ പകരം 11 പേർ കപ്പലിൽ കയറും. എം.ടി.എൻ.സി.സി ഹെയ്ൽ എന്ന ഇന്ധന ടാങ്കറും ഈ മാസം 30ന് ക്രൂചെയ്ഞ്ചിങ്ങിന് വിഴിഞ്ഞത്ത് എത്തും. കഴിഞ്ഞയാഴ്ചയും കണ്ടെയ്‌നർ വിഭാഗത്തിലുള്ള രണ്ട് കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്ത് ജീവനക്കാരെ ഇറക്കാനും കയറ്റാനുമെത്തിയിരുന്നു. ക്രൂ ചെയ്ഞ്ചിങ്ങിനായി വിഴിഞ്ഞം പോർട്ടിലടുപ്പിക്കുന്ന കപ്പലുകളിൽനിന്ന് ജീവനക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനുമായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി തുറമുഖ കൺസർവേറ്റർ എസ്. കിരൺ അറിയിച്ചു. ചിത്രം: Kappal
Next Story