Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടാക്കടയിൽ ക​ർ​ശന...

കാട്ടാക്കടയിൽ ക​ർ​ശന നിയന്ത്രണങ്ങൾ

text_fields
bookmark_border
കാട്ടാക്കട: 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാട്ടാക്കടയിൽ ക​ർ​ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. തൂങ്ങാംപാറ, പൊന്നറ, കാട്ടാക്കട വാര്‍ഡുകള്‍ കണ്ടെയ്ൻമൻെറ്​ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. പൊതുപ്രവര്‍ത്തകനും മകനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും കുടുംബത്തിനും ഉള്‍പ്പെടെയാണ്​ ​16 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചത്​. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. ശാന്തകുമാര്‍ അറിയിച്ചു. കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടൂര്‍പ്രദേശം കടുത്ത നിയന്ത്രണത്തിലായി. ഇവിടെ ആരോഗ്യവകുപ്പും ഫയര്‍ഫോഴ്സ് അധികൃതരും ചേര്‍ന്ന് അണുനശീകരണം നടത്തി. കാട്ടാക്കട പഞ്ചായത്തില്‍ രണ്ടാം തവണയാണ് കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിക്കുന്നത്. കാട്ടാക്കട, പൊന്നറ വാര്‍ഡുകളിലാണ് പട്ടണത്തിലെ ഓഫിസുകളും പ്രധാന വ്യാപാരസ്ഥാപനങ്ങളുമുള്ളത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോ അടച്ചിട്ടു. തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും കണ്ടെയ്ൻ​മൻെറ്​ സോണായ പശ്ചാത്തലത്തില്‍ ഡിപ്പോ തുറക്കുന്നത് നീളും. കാട്ടാക്കട, പൂവച്ചല്‍ പഞ്ചായത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതിനൊപ്പം കണ്ടെയ്ൻ​മൻെറ്​ സോണുകളില്‍ അവശ്യസാധനങ്ങള്‍ വിൽപന നടത്തുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂവെന്നും ഗതാഗതം നിരോധിക്കുമെന്നും ഇന്‍സ്പെക്ടര്‍ ബിജുകുമാര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story