Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ-റെയിൽ പദ്ധതി ഭൂമി...

കെ-റെയിൽ പദ്ധതി ഭൂമി ഏറ്റെടുക്കൽ കരാർ ജീവനക്കാരെ ഏൽപിക്കരുത് ^എ.ഐ.വൈ.എഫ്

text_fields
bookmark_border
കെ-റെയിൽ പദ്ധതി ഭൂമി ഏറ്റെടുക്കൽ കരാർ ജീവനക്കാരെ ഏൽപിക്കരുത് -എ.ഐ.വൈ.എഫ് തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കായി വൻതോതിൽ കരാർ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന്​ എ.​െഎ.വൈ.എഫ്​ സംസ്ഥാന പ്രസിഡൻറ്​ ആർ. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ പോലെയുള്ള പ്രവർത്തനം സ്വകാര്യ ഏജൻസികളെ ഏൽപിക്കാൻ പാടില്ല. തൊഴിൽരഹിതരായ യുവജനങ്ങളെ ഇരുട്ടിൽ നിർത്തി കരാർ നിയമനങ്ങളുമായി മുന്നോട്ടുപോകാൻ സർക്കാർ തയാറാകരുതെന്നും പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Next Story