Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 11:58 PM GMT Updated On
date_range 26 July 2020 11:58 PM GMTസി.ഐ അടക്കമുള്ളവർ ക്വാറൻറീനിൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിലായി
text_fieldsbookmark_border
വിഴിഞ്ഞം: മൂന്ന് പൊലീസുകാർക്ക് കോവിഡ് ബാധിച്ച് സി.ഐ അടക്കമുള്ള പൊലീസുകാർ ക്വാറൻറീനിൽ പ്രവേശിച്ചതോടെ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിലായി. 40 പേരുണ്ടായിരുന്ന സ്റ്റേഷനിൽ ഇപ്പോൾ ഡ്യൂട്ടിയിലുള്ളത് അഞ്ചുപേർ മാത്രം. കമ്യൂണിറ്റി വ്യാപനമുണ്ടായ പുല്ലുവിളയടക്കമുള്ള മേഖലയിലെ പിക്കറ്റ് പോസ്റ്റുകൾ നിയന്ത്രിക്കാനും നിലവിൽ ആളില്ലാത്ത അവസ്ഥയായി. വിഴിഞ്ഞത്ത് ഞായറാഴ്ച അമ്പതുപേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ ആശവർക്കറും രണ്ട് ഗർഭിണികളും ഉൾപ്പെടെ 12 പേർക്ക് പോസിറ്റിവായി. ആശാ വർക്കറുമായി സമ്പർക്കമുണ്ടായ മൂന്ന് നഴ്സുമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും ആശാ പ്രവർത്തകരും ക്വാറൻറീനിൽ പ്രവേശിച്ചു. രോഗവ്യാപനം സംശയിക്കുന്ന പൂവാറിലും അടിമലത്തുറയിലും കോവളത്തും ഇന്നലെയും പരിശോധന നടന്നില്ല. പുല്ലുവിളയിൽ ഞായറാഴ്ച 21 പേർക്ക് രോഗം പോസിറ്റിവായി. നേരത്തേ രോഗം പോസിറ്റിവായി താൽക്കാലിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവിടെ 38 പേർക്ക് രോഗം ഭേദമായത് ആശ്വാസം പകർന്നു.
Next Story