Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽക്ഷോഭം;...

കടൽക്ഷോഭം; കലക്​ടറേറ്റിൽ യോഗം ചേർന്നു

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ കടൽക്ഷോഭം ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ല കലക്​ടർ നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കലക്​ടറേറ്റിൽ യോഗം ചേർന്നു. പ്രദേശത്തെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കലക്​ടർ നിർദേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായും പാലിച്ചുവേണം ക്യാമ്പുകൾ സജ്ജീകരിക്കാൻ. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കൂടുതൽ ക്യാമ്പുകൾ സജ്ജീകരിക്കണം. പ്രാദേശിക മെഡിക്കൽ ഓഫിസർമാരുമായി ബന്ധപ്പെട്ട് ക്യാമ്പുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കാനും കലക്​ടർ നിർദേശിച്ചു. ഇറിഗേഷൻ, പി.ഡബ്ല്യു.ഡി, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവരോട് കടൽക്ഷോഭത്തിൽ തകർന്ന റോഡുകൾ ശരിയാക്കുന്നതിനാവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കലക്​ടർ ആവശ്യപ്പെട്ടു. നെടുമങ്ങാട് താലൂക്കിലെ അദാലത്​ ആഗസ്​റ്റ്​ ഒന്നിന് തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ പൊതുജനങ്ങളിൽ നിന്ന്​ പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ആഗസ്​റ്റ്​ ഒന്നിന് ജില്ല കലക്​ടർ ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്​ നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 24 മുതൽ 27 വരെ ചുള്ളിമാനൂർ, തോട്ടുമുക്ക്, നന്ദിയോട് ജങ്ഷൻ, പാങ്ങോട്, കക്കാണിക്കര, പാലോട് ജങ്ഷൻ, കൂനൻവേങ്ങ, തൊളിക്കോട് ജങ്ഷൻ, അയ്യപ്പൻകുഴി, കമ്പനിമുക്ക് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെത്തി ജില്ല കലക്​ടർക്ക് അപേക്ഷ സമർപ്പിക്കണം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഡെവലപ്പർ കോഴ്‌സ് തിരുവനന്തപുരം: അഞ്ചാം സെമസ്​റ്റർ എൻജിനീയറിങ്​ വിദ്യാർഥികൾക്കായി അസാപ് (അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) നടത്തുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഡെവലപ്പർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.എസ്.ക്യു.എഫ് അനുസൃതമായ ലെവൽ 7 ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോഴ്‌സാണിത്. 35,000 രൂപയാണ് ഫീസ്. യോഗ്യതാപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ 27ന് മുമ്പ്​ http://www.asapkerala.gov.in/initiatives/asdc/ എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ആഗസ്​റ്റ്​ ഒന്നിനാണ് യോഗ്യതാ പരീക്ഷ നടക്കുക. വിവരങ്ങൾക്ക് 9495999668, 7907401327.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story