Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTഅവശനിലയില്‍ കണ്ടെത്തിയയാളെ ആശുപത്രിയിലാക്കി
text_fieldsbookmark_border
ആറ്റിങ്ങല്‍: വലിയകുന്ന് താലൂക്കാശുപത്രിക്ക് മുന്‍വശത്തെ വെയിറ്റിങ്‌ഷെഡില്‍ രക്തം ഛര്‍ദിച്ച നിലയില്‍ കണ്ടെത്തിയയാളെ ആശുപത്രിയിലാക്കി. കരിച്ചയില്‍ സ്വദേശി രാജുവിനെയാണ് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ വെയിറ്റിങ്‌ഷെഡില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ചികിത്സലഭ്യമാക്കാന്‍ വൈകിയെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിന്‍ജോസ് പറഞ്ഞു. കഴിഞ്ഞദിവസം താലൂക്കാശുപത്രിയിലെത്തി കാലിലെ മുറിവിന് ഇയാള്‍ ചികിത്സതേടിയിരുന്നു. മുറിവ് െവച്ചുകെട്ടുകയും മരുന്ന് നൽകയും ചെയ്തു. ആശുപത്രിയില്‍ വിശ്രമിക്കാനും ആവശ്യപ്പെട്ടു. എന്നാലിയാള്‍ പുറത്തുപോവുകയാണുണ്ടായത്. അവശനിലയില്‍ കിടക്കുന്നതായി ആളുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നഗരസഭാധികൃതരെയും െപാലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കുകയും സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലാക്കാന്‍വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തതായി കൗണ്‍സിലര്‍ കെ. ശോഭന പറഞ്ഞു. കോവിഡ്‌സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള കാലതാമസമാണ് ഉണ്ടായതെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പ്രദീപ് അറിയിച്ചു.
Next Story