Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTമുഖ്യമന്ത്രിയുടെ ഒാഫിസ് രാജ്യദ്രോഹ കുറ്റവാളികളുടെ റിക്രൂട്ട്മെൻറ് കേന്ദ്രം -ആർ.എസ്.പി
text_fieldsbookmark_border
മുഖ്യമന്ത്രിയുടെ ഒാഫിസ് രാജ്യദ്രോഹ കുറ്റവാളികളുടെ റിക്രൂട്ട്മൻെറ് കേന്ദ്രം -ആർ.എസ്.പി തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫിസ് രാജ്യദ്രോഹ കുറ്റവാളികളുടെ റിക്രൂട്ട്മൻെറ് കേന്ദ്രമായി മാറിയെന്ന് ആർ.എസ്.പി. ഡി.ജി.പി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സ്വർണക്കടത്തുകേസിലെ പ്രതികൾക്കുള്ള അവിഹിത ബന്ധം അേന്വഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂലധനശക്തികളോടുള്ള അമിതവിധേയത്വമാണ് സർക്കാറിനെ ചങ്ങാത്തമുതലാളിത്തത്തിലേക്ക് നയിച്ചത്. അതിൻെറ പരിണതഫലമാണ് ആഗോള മൂലധന ശക്തികൾ കൺസൾട്ടൻസികളിലൂടെ സമാന്തര കോർപറേറ്റ് ഭരണം തുടങ്ങിയത്. മത്സര പരീക്ഷകളിലൂടെ നിയമിതരാകുന്ന ഉദ്യോഗസ്ഥർ കഴിവുകെട്ടവരാണെന്നും കൺസൾട്ടൻസി വഴി നിയമിക്കെപ്പടുന്ന കള്ളക്കടത്തുകാർ ശ്രേഷ്ഠരുമാണെന്ന സർക്കാർ നിലപാട് സിവിൽ സർവിസിനോടുള്ള വെല്ലുവിളിയാണ്. റേഷൻകടകളുടെ ഒാേട്ടാമോഷന് ഇ-പോസ് സ്ഥാപിക്കാനുള്ള ടെൻഡറിൽ െപാതുമേഖല സ്ഥാപനമായ െഎ.ടി.െഎയെ തഴഞ്ഞാണ് വിഷൻടെക്കിന് കരാർ നൽകിയത്. യഥാസമയം ടെക്നിക്കൽ ഡെമോ പോലും നടത്താൻ കഴിയാതിരുന്ന ഇവർക്ക് സമയം നീട്ടിനൽകി കരാർ നൽകുകയായിരുന്നു. ഇതിനുള്ള ടെൻഡർ ഇവാേല്വഷൻ കമിറ്റിയിൽ മുൻ െഎ.ടി സെക്രട്ടറി നിർേദശിച്ചവരാണ് ഉണ്ടായിരുന്നതെന്നും നേതാക്കൾ ആരോപിച്ചു.
Next Story