Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 11:58 PM GMT Updated On
date_range 21 July 2020 11:58 PM GMTകുന്നത്തുകാലിലും വെള്ളറടയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്
text_fieldsbookmark_border
വെള്ളറട: കുന്നത്തുകാലിലും വെള്ളറടയിലും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മലയോരപഞ്ചായത്തുകളായ വെള്ളറട, കുന്നത്തുകാല്‍, ആര്യന്‍കോട്, പെരുങ്കടവിള, പഞ്ചായത്തു പ്രദേശങ്ങള്‍ ആശങ്കയില്‍. നിലവിലുള്ള കോവിഡ് രോഗികളെല്ലാം തന്നെ സമ്പര്‍ക്കത്തിലൂടെ രോഗികളായവരാണ്. കഴിഞ്ഞദിവസം വെള്ളറടയിലെ സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കയുണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട് 200ല്‍ ഏറെേപ്പർ നിരീക്ഷണത്തിലാണ്. വെള്ളറടയും കുന്നത്തുകാലും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളാണ്. ഇവിടെ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാറില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മലയാളികള്‍ നിയന്ത്രണങ്ങള്‍ പാലിച്ചാലും തമിഴ്നാട്ടില്‍നിന്ന് എത്തുന്നവര്‍ യാതൊരു നിയന്ത്രണവും പാലിക്കാറില്ല. പനച്ചമൂട് കുളപ്പാറ റോഡിവഴി പ്രതിദിനം നൂറുകണക്കിന് തമിഴ്നാട്ടുകാരാണ് കച്ചവടത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തുന്നത്. ശൂരവക്കാണിമുതല് കന്നുമാംമൂടുവരെ 22 വഴികള്‍ തമിഴ്നാട് മണ്ണിട്ടുമൂടിയിട്ടും ആളുകൾ നാഗര്‍കോവില്‍, കന്യാകുമാരി, മാര്‍ത്താണ്ഡം, അരുമന, തോവാള, കുളച്ചല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കുളപ്പാറ പനച്ചമൂട് റോഡ് മാര്‍ഗം വെള്ളറട, കുന്നത്തുകാല്‍ പഞ്ചായത്തിലെത്തുന്നുണ്ട്. എന്നിട്ടും അധികൃതര്‍ ഈ റോഡ് അടച്ചിടാനോ വരുന്നവരെ പരിശോധന നടത്താനോ തയാറാകുന്നില്ല. വെള്ളറട പൊലീസ് ബാരിക്കേഡ് െവച്ച് റോഡ് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലൂം തമിഴ്നാട്ടിലെ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തില്‍ നൂറുകണക്കിനുപേര്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ കേരളാ പൊലീസ് പിന്‍വാങ്ങുകയായിരുന്നു. നിലവില്‍ കണ്ടെയ്ന്‍മൻെറ് സോണിലുള്ള കുന്നത്തുകാല്‍ പഞ്ചായത്തിലെ തമിഴ്നാടിൻെറ ഭാഗത്തുള്ള കടകളും സ്ഥാപനങ്ങളും നിയന്ത്രണമില്ലാതെ തുറന്നുപ്രവര്‍ത്തിക്കുകയാണ്.
Next Story