Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 11:58 PM GMT Updated On
date_range 21 July 2020 11:58 PM GMTറബർ ആക്ട് പിൻവലിക്കൽ റദ്ദാക്കണം ^മന്ത്രി സുനിൽകുമാർ
text_fieldsbookmark_border
റബർ ആക്ട് പിൻവലിക്കൽ റദ്ദാക്കണം -മന്ത്രി സുനിൽകുമാർ തിരുവനന്തപുരം: 1947ൽ പ്രാബല്യത്തിൽവന്ന റബർ ആക്ട് പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദിനും പിയൂഷ് ഗോയലിനും കത്തയച്ചു. ആക്ടിൻെറ പിൻവലിക്കൽ രാജ്യത്തെ 1.32 ദശലക്ഷം കർഷകരെ ബാധിക്കുന്ന പ്രശ്നമാണ്. അതിൽ 70 ശതമാനം കർഷകരും കേരളത്തിലാണ്. രാജ്യെത്ത റബർ വിസ്തൃതിയുടെ 78 ശതമാനവും സ്വാഭാവിക റബർ ഉൽപാദനത്തിൻെറ 90 ശതമാനവും കേരളത്തിലാണ്. സ്വാഭാവിക റബറിന് വില കുറഞ്ഞിട്ടുപോലും റബർ കർഷകർ പിടിച്ചുനിൽക്കുന്നത് റബർ പ്രൊഡക്ഷൻ ഇൻസെൻസിറ്റീവ് പോലുള്ള സംസ്ഥാന സർക്കാറിൻെറ വിവിധ ഇടപെടലുകളാണ്. റബർ ആക്ട് എടുത്തുമാറ്റുകയെന്നാൽ ആക്ട് മുഖാന്തരം സ്ഥാപിതമായ റബർ ബോർഡിൻെറ വിഘടനമാണ് അക്ഷരാർഥത്തിൽ സംഭവിക്കുന്നത്. മറ്റ് കമ്മോഡിറ്റി ബോർഡുകൾ നിൽക്കവെ റബർ ബോർഡ് വിഘടനം ഒരിക്കലും ന്യായീകരിക്കാനാവുന്നതുമല്ല. ആക്ട് പിൻവലിക്കുന്നതിലൂടെ റബർ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള അധികാരംകൂടി സർക്കാറുകൾക്ക് നഷ്ടമാകുകയാണ്.
Next Story