Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 11:58 PM GMT Updated On
date_range 21 July 2020 11:58 PM GMTആര്യനാട് പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഒരുങ്ങുന്നു
text_fieldsbookmark_border
ആര്യനാട് പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ഒരുങ്ങുന്നു ആര്യനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആര്യനാട് പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ഒരുങ്ങുന്നു. ആര്യനാട് താന്നിമൂട് പാരിഷ് ഹാളിനോട് ചേർന്ന് വിദ്യജ്യോതി ബോയ്സ് ഹോമാണ് ചികിത്സ കേന്ദ്രമായി സജ്ജീകരിക്കുന്നത്. അമ്പത് കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചത്. ആര്യനാട് പഞ്ചായത്തിൻെറയും ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൻെറയും മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. അടുത്തദിവസം മുതൽ തന്നെ പൂർണസജ്ജമാകും. കോവിഡ് പോസിറ്റീവ് ആയതും എന്നാൽ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരുമായ ആളുകൾക്കാണ് ഇവിടെ ചികിത്സ നൽകുന്നത്. രോഗം മൂർച്ഛിക്കുന്ന സാഹചര്യം വന്നാൽ അവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ നിർദേശാനുസരണം അരുവിക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾ സജ്ജമാക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു.
Next Story