Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 11:58 PM GMT Updated On
date_range 20 July 2020 11:58 PM GMTതദ്ദേശ തെരഞ്ഞെടുപ്പ്: കമീഷൻ ആരോഗ്യവിദഗ്ധരുടെ യോഗം വിളിക്കും
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻെറ നടത്തിപ്പ് ആലോചിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ആരോഗ്യവിദഗ്ധരുടെ യോഗം വിളിക്കും. ആഗസ്റ്റിലാണ് യോഗം. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന് ധാരണയിലെത്താനാണ് യോഗം. കോവിഡ് വ്യാപനം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയാകെ സ്തംഭനത്തിലാക്കിയിരിക്കുകയാണ്. കരട് വോട്ടർപട്ടിക ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. റിേട്ടണിങ് ഒാഫിസറുടെ നിയമനം, വോട്ടർപട്ടിക പുതുക്കൽ അടക്കം അനവധി നടപടികൾ വേണ്ടതുണ്ട്. നവംബർ 12ന് പുതിയ ഭരണസമിതികൾ ചുമതലയേൽക്കണം. ഒക്ടോബറിൽ രണ്ട് ഘട്ടമായി വോെട്ടടുപ്പ് നടത്താനാണ് കമീഷനിലുണ്ടായിരുന്ന ധാരണ. തെരഞ്ഞെടുപ്പും കോവിഡ് പ്രോേട്ടാക്കോൾ പാലിച്ചേ നടപ്പാക്കാനാകൂ. അതിൻെറ പ്രായോഗികത കമീഷൻ ആരായുന്നുണ്ട്. ലോക്ഡൗണും ട്രിപ്ൾ ലോക്ഡൗണുമുള്ള തദ്ദേശസ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾക്ക് പ്രയാസം നേരിടുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മുഴുവൻസമയ പ്രവർത്തനമാണ് തദ്ദേശ-റവന്യൂ വകുപ്പുകൾ നടത്തുന്നത്. ഇവരാണ് തദ്ദേശ തെരഞ്ഞെടുപ്പിലും പ്രധാന ചുമതലകൾ വഹിക്കേണ്ടത്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Next Story