Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂട്ടിയിട്ട മണ്ണ്​...

കൂട്ടിയിട്ട മണ്ണ്​ വീടി​െൻറ മതില്‍ തകര്‍ത്തു

text_fields
bookmark_border
കൂട്ടിയിട്ട മണ്ണ്​ വീടി​ൻെറ മതില്‍ തകര്‍ത്തു വെള്ളറട: മണ്ണുമാഫിയ വീടി​ൻെറ മതില്‍ തകര്‍ക്കുകയും റോഡ്​ ചളിക്കളമാക്കുകയും ചെയ്തതായി പരാതി. വെള്ളറട ചുണ്ടിക്കലാണ് സംഭവം. ചുണ്ടിക്കല്‍ രാജയ്യ​ൻെറ വീടി​ൻെറ മതിലിനു മുന്നില്‍ ടിപ്പര്‍ ലോറി ഉപയോഗിച്ച്​ കൂട്ടിയിട്ട 20 ലോഡിലേറെ മണ്ണാണ്​ മതില്‍ തകര്‍ത്തത്​. ഇയാള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി. കുറച്ചുകാലത്തെ ഇടവേളക്കുശേഷം വെള്ളറട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മണ്ണ്​ മാഫിയ വീണ്ടും സജീവമായി. പുരയിടത്തില്‍ നിന്നെടുത്ത മണ്ണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. മണ്ണുമായി ചീറിപ്പായുന്ന ടിപ്പറില്‍നിന്ന് ചൊരിഞ്ഞുവീഴുന്ന മണ്ണ് റോഡിലേക്കുവീണ്​ മഴയില്‍ കുതിര്‍ന്ന് ചളിയായി പനച്ചമൂട് വെള്ളറട റോഡ് അപകടകരമായി മാറി. റോഡിലെ ചെളിയില്‍ പല ഇരുചക്ര വാഹനങ്ങളും വഴുതി വീണ്​ അപകടമുണ്ടാകുകയും ചെയ്തു. പൊലീസി​ൻെറ ഒത്താശയോടെയാണ് മണ്ണ്​ മാഫിയ വെള്ളറടയില്‍ തഴച്ചുവളരുന്നതെന്നാണ്​ ആക്ഷേപം. പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് തടസ്സമാകുന്ന മണ്ണ്​ മാഫിയയെ അമര്‍ച്ച ചെയ്യാൻ അധികാരികള്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. mannamafia neshepicha manne mathilkette thakartha nelail vellaradail mannemafia manne edeche kadathia nelail ചിത്രം. മണ്ണ് മാഫിയ ഇടിച്ചുനിരത്തിയ ചൂണ്ടിക്കലിലെ പുരയിടം 2. മണ്ണ് മറിഞ്ഞ് രാജയ്യ​ൻെറ മതില്‍ തകര്‍ന്നനിലയില്‍.
Show Full Article
Next Story