Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2020 11:58 PM GMT Updated On
date_range 19 July 2020 11:58 PM GMTദേശസാൽകൃത ബാങ്കുകളെ സംരക്ഷിക്കുക -ബെഫി
text_fieldsbookmark_border
തിരുവനന്തപുരം: ബാങ്ക് ദേശസാത്കരണത്തിൻെറ 51ാം വാർഷിക ദിനത്തോടനുബന്ധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ ഫേസ്ബുക്ക് സെമിനാർ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ പൊതുമേഖല ബാങ്കുകളെ പൊതുമേഖലയിൽ തന്നെ സംരക്ഷിച്ച് നിർത്തണമെന്നും കോർപറേറ്റ് അനുകൂല സ്വകാര്യവത്കരണ നയങ്ങളെ ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിങ് ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ, ബെഫി അഖിലേന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ, ജനറൽ സെക്രട്ടറി ദേബാഷിഷ് ബസു ചൗധുരി, പി. സദാശിവൻ പിള്ള, എ.കെ. രമേഷ്, ടി. നരേന്ദ്രൻ, എസ്.എസ്. അനിൽ തുടങ്ങിയവർ പങ്കെടുത്തു.
Next Story