Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 11:59 PM GMT Updated On
date_range 18 July 2020 11:59 PM GMTതീരദേശം കടുത്ത ആശങ്കയില്‍
text_fieldsbookmark_border
പൂന്തുറ: ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം പൂന്തുറ പൊലീസ് സ്റ്റേഷന് പരിധിയില്‍ 465 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പൂന്തുറ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 69 പൊലീസുകാരുടെ പരിശോധന നടത്തി. പരിശോധനഫലം മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ കിട്ടൂ. ഇവരോട് ഏഴ് ദിവസത്തേക്ക് ക്വാറൻറീനിൽ പോകാന്‍ നിര്‍ദേശം നല്‍കി. ഇതുവരെ 2620 പേരെ പരിശോധിച്ചു. ഞായറാഴ്ച മുതല്‍ കൂടുതല്‍ നാട്ടുകാരെ വൈറസ് പരിശോധനക്ക് വിധേയമാക്കും. ഇതോടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്. തീരദേശ മേഖലയിലെ റോഡുകള്‍ പൂർണമായും പൊലീസ് അടച്ചു. -Bസമൂഹവ്യാപനത്തിൻെറ ആദ്യബെൽ -Bതലസ്ഥാനത്ത് സമൂഹവ്യാപനത്തിൻെറ ആദ്യ ബെല്‍മുഴങ്ങിയത് ജൂണ്‍ 19ന് ഐരാണിമുട്ടത്തെ ഒാട്ടോ ഡ്രൈവറായ സീരിയല്‍ നടനില്‍ നിന്നായിരുന്നു. ഉറവിടം കണ്ടെത്താനായില്ല. പിന്നീട് ഇയാളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി രോഗം പകര്‍ന്നു. അതൊരു സൂചനയായി കണ്ട് ജില്ലയിലൊട്ടാകെ കര്‍ശന നടപടികളെടുക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് ഇപ്പോള്‍ ഗുരുതരമായ സ്ഥിതിയിൽ എത്തിച്ചത്. ഒാട്ടോഡ്രൈവറില്‍ നിന്നും രോഗം പടര്‍ന്നപ്പോള്‍ നഗരസഭയിലെ നാലുവാര്‍ഡുകള്‍ പൂട്ടിയിട്ടു. എന്നാല്‍, പൂന്തുറയിലെ മത്സ്യ മൊത്തവ്യാപാരിക്കും വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തിനെത്തിയെ പുല്ലുവിള സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കിട്ടുന്നതുവരെ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചതാണ് തീരദേശത്തിന് തിരിച്ചടിയായത്. കുമരിച്ചന്തയില്‍ മത്സ്യവ്യാപാരിയില്‍നിന്നാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഒരു നാട് തന്നെ ഇത്രയും ഗുരുതരമായ അവസ്ഥയിലേക്ക് പോയതും. തുടക്കത്തില്‍തന്നെ, സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തീരദേശത്ത് ഉയര്ന്നുവരുകയാെണന്നും ഒരു രോഗിയില്‍ നിന്ന് തന്നെ നിരവധിപേര്‍ക്ക് വൈറസ് ബാധയുണ്ടായെന്നും തീരദേശത്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ല ഭരണകൂടം പലതവണ മുന്നറിയിപ്പ് നല്‍കി. എന്നാൽ, മിക്കവരും ഇത് മുഖവിലക്ക് എടുത്തിരുന്നില്ല. തുടര്‍ന്നാണ് നഗരസഭയില്‍ ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. -Bകോവിഡിൻെറ വ്യാപനം -Bഅപ്പോഴേക്കും പൂന്തുറയില്‍ നിന്നും പിന്നീട് വിഴിഞ്ഞത്തു നിന്നുമെല്ലാം കോവിഡ് പൊട്ടിത്തെറി ഉണ്ടായിക്കഴിഞ്ഞിരുന്നു. പുല്ലുവിള, അഞ്ചുതെങ്ങ്, പെരുമാതുറ, വലിയതുറ, വള്ളക്കടവ് എന്നിവിടങ്ങളിലായി കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചു. ആലസ്യത്തില്‍ നിന്നുണര്‍ന്ന് പൂന്തുറയും പുല്ലുവിളയും ഉള്‍പ്പെടെയുള്ള തീരദേശങ്ങളെ കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിക്കുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട നിലയിലത്തെിയിരുന്നു. ട്രിപ്ള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടയിലും കന്യാകുമാരിയില്‍ പോയി മത്സ്യം എടുത്തുകൊണ്ടുവന്ന് വിറ്റ രണ്ട് മത്സ്യവ്യാപാരികള്‍ മുങ്ങി നടക്കുകയാണ്. ഇത് പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നു.
Next Story