Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാനദണ്ഡങ്ങൾ...

മാനദണ്ഡങ്ങൾ പാലിക്കാത്ത ഹൈപ്പർ മാർക്കറ്റുകൾക്കെതിരെ നടപടി

text_fields
bookmark_border
തിരുവനന്തപു​​​രം: കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹൈപ്പർ മാർക്കറ്റുകൾക്കെതിരെ പകർച്ചവ്യാധി ഒാർഡിനൻസ്​ പ്രകാരം കേസെടുക്കാൻ പൊലീസിന്​ നിർദേശം. മുന്നറിയിപ്പുകൾ പാലിക്കാത്തതും നിരുത്തരവാദപരവുമായ നടപടികൾ മൂലം കോവിഡ് കേസുകൾ വര്‍ധിക്കുന്നുണ്ട്. സാമൂഹികഅകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. *സംസ്ഥാനത്ത് എല്ലാ പൊലീസ് സ്​റ്റേഷനിലും ഒരു ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങിസൂക്ഷിക്കണം. അത്യാവശ്യ സമയങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. *മാസ്ക് ധരിക്കാത്ത 5386 സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്​തു. ക്വാറൻറീന്‍ ലംഘിച്ച 14 പേര്‍ക്കെതിരെ കേസെടുത്തു.
Show Full Article
Next Story