Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലത്തായി: വിമൺ...

പാലത്തായി: വിമൺ ജസ്​റ്റിസ് മൂവ്മെൻറ് നിൽപ് സമരം നടത്തി

text_fields
bookmark_border
പാലത്തായി: വിമൺ ജസ്​റ്റിസ് മൂവ്മൻെറ് നിൽപ് സമരം നടത്തി തിരുവനന്തപുരം: പാലത്തായിയിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിക്കാൻ സർക്കാറും ബി.ജെ.പിയും ഒത്തുകളിച്ചതായി ആരോപിച്ച്​ വിമൺ ജസ്​റ്റിസ് മൂവ്മൻെറ് സംസ്ഥാന വ്യാപകമായി 10,000 വീടുകളിൽ അമ്മമാരുടെ നിൽപ് സമരം സംഘടിപ്പിച്ചു. കുറ്റപത്രത്തിൽനിന്ന്​ പോക്സോ വകുപ്പ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷ​ൻെറ ഉപദേശത്തെ മറികടന്ന് കൊണ്ടാണെന്ന വാർത്ത ഒത്തുകളി വ്യക്തമാക്കുന്നതാണെന്ന്​ സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പറഞ്ഞു. മിനി വേണുഗോപാൽ, സുബൈദ കക്കോടി, ഉഷാ കുമാരി, ചന്ദ്രിക കൊയ്​ലാണ്ടി, മുംതാസ് ബീഗം, അസൂറ, സുഫീറ എരമംഗലം, സൽവ, കെ.കെ. റഹീന തുടങ്ങിയവർ നിൽപ്​ സമരത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story