Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിതാവിനെ...

പിതാവിനെ കുത്തിപ്പരിക്കേൽപിച്ച മകൻ അറസ്​റ്റിൽ

text_fields
bookmark_border
(ചിത്രം) കുന്നിക്കോട്: . പട്ടാഴി തെക്കേത്തേരി മുതിരപ്പാറ രഞ്ജിത്ത് ഭവനിൽ ദേവദാസനാണ്​ (60) കുത്തേറ്റത്. മകൻ അനന്ദുവിനെ (27) കുന്നിക്കോട് പൊലീസ് അറസ്​റ്റ്​ ചെയ്തു . വ്യാഴാഴ്ച വൈകീട്ടോടെ പട്ടാഴിയിലായിരുന്നു സംഭവം. മദ്യപിച്ച്​ വീട്ടിലെത്തിയ അനന്ദു പിതാവുമായി തര്‍ക്കമുണ്ടായി. ടൈല്‍ കൊണ്ട്​ ദേവദാസൻ അനന്ദുവിനെ അടിക്കുകയായിരുന്നു. തുടർന്ന്​ തറയില്‍ വീണ് പൊട്ടിയ ടൈലി​ൻെറ മൂര്‍ച്ചയുള്ള ഭാഗമുപയോഗിച്ച് അനന്ദു ദേവദാസിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നിക്കോട് സി.ഐ മുബാറക്, എസ്.ഐ വിനു, അഡീഷനൽ എസ്.ഐ ജോയി, എ.എസ്.ഐ സുനിൽ, സി.പി.ഒ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. അമിതവൈദ്യുതി പ്രവാഹം: ഗൃഹോപകരണങ്ങൾ​ നശിച്ചു അഞ്ചൽ: അമിത വൈദ്യുതി പ്രവാഹം മൂലം ഗൃഹോപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചതായി പാതി. ഏരൂർ വിളക്കുപാറ ഓസ്കാർ ജങ്​ഷനിലും പരിസരത്തും വെള്ളിയാഴ്​ച ഉച്ചയോടെയാണ് അമിതവൈദ്യുതി പ്രവാഹമുണ്ടായത്. ഓസ്ക്കാർ ജങ്​ഷനിൽ വൈദ്യുതി ലൈൻ പൊട്ടിവീണതാണ് അമിത വൈദ്യുതി പ്രവാഹമുണ്ടാകാൻ കാരണം​. ഓയിൽപാം ഗേറ്റ് പടിക്കൽ വരെ റോഡിന് ഇരുവശവുമുള്ള പതിനഞ്ചോളം വീടുകളിലെ ഗൃഹോപകരണങ്ങളാണ് നശിച്ചത്​. അഞ്ചൽ കെ.എസ്.ഇ.ബി ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ തകരാർ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story