Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതമിഴ്നാട്...

തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഇരുചക്രവാഹനം ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
(ചിത്രം) അഞ്ചൽ: . വിളക്കുപാറ ഓസ്കാർ ജങ്ഷനിൽ ഓയിൽപാം മെയിൻ ഗേറ്റിന് സമീപമാണ് വാഹനം കണ്ടെത്തിയത്. ഒരാഴ്​ച മുമ്പ്​ രണ്ട് യുവാക്കളാണ് ഇന്ധനം തീർ​െന്നന്നുപറഞ്ഞ് ഇരുചക്രവാഹനം ​െവച്ച്​ പോയത്​. ടി.എൻ 76 എ 4606 രജിസ്ട്രേഷൻ നമ്പറിലുള്ളതാണ് വാഹനം. വലിയ വാഹനങ്ങൾക്ക് കടന്ന​ുപോകുവാൻ കഴിയാത്ത വിധമാണ് യുവാക്കൾ വാഹനം ഉപേക്ഷിച്ചുപോയത്. ഒരാഴ്ച കഴിഞ്ഞിട്ടും ഉടമസ്ഥർ ആരുമെത്താത്തിനെ തുടർന്ന് വീട്ടുകാർ ഏരൂർ പൊലീസിൽ വിവരമറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽനിന്ന് അനധികൃതമായി കേരളത്തിലെത്തിയ ആരെങ്കിലുമാണോ എന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണോ എന്നുമുള്ള ആശങ്കയിലാണ് പ്രദേശവാസികൾ.
Show Full Article
Next Story