Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബഹുനില മന്ദിരം...

ബഹുനില മന്ദിരം ഉദ്ഘാടനം

text_fields
bookmark_border
(ചിത്രം) പത്തനാപുരം: പട്ടാഴി പ്രാഥമികാരോഗ്യകേന്ദ്രത്തിന്​ നിർമിച്ച ബഹുനിലമന്ദിരത്തിൻെറ ഉദ്ഘാടനം കെ.ബി. ഗണേഷ്‌കുമാർ എം.എല്‍.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 1.61 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത മുസ്തഫ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ജയശങ്കര്‍, ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻറ് എസ്. വേണുഗോപാല്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. സജീവ്, ആര്‍. രഞ്ജിത്ത് ബാബു, ആര്‍. രശ്മി, ഡോ.ടോം വി. തോമസ് എന്നിവര്‍ പങ്കെടുത്തു. റേഷൻ നഷ്​ടപരിഹാര പരാതി പൊതുവിതരണ കമീഷണർ തള്ളി കൊല്ലം: റേഷൻ നിഷേധിക്കുന്നെന്നാരോപിച്ച് കടയ്​ക്കൽ പാലയ്ക്കൽമുറി രാജേന്ദ്രവിലാസത്തിൽ സരോജിനിയമ്മ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസർ​െക്കതിരെ നൽകിയ നഷ്​ടപരിഹാര ഹരജിയിൽ സംസ്ഥാന പൊതുവിതരണ കമീഷണറുടെ തീർപ്പ്. മകൻ രാജേന്ദ്ര​ൻെറ നിര്‍ബന്ധം കാരണമാണ് ഹരജിയെന്ന്​ സംശയിക്കുന്നതായി വിലയിരുത്തി​. കാറും മെച്ചപ്പെട്ട ധനശേഷിയുമുള്ള മകൻ റേഷൻ കാർഡിൽ ഉൾപ്പെട്ടിരുന്ന സമയത്ത് മുൻഗണയിൽനിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റി. രാജേന്ദ്രൻ പുതിയ റേഷൻ കാർഡ് എടുത്തശേഷം സരോജിനിയമ്മക്ക്​ മുൻഗണന കാർഡ് വീണ്ടും അനുവദിച്ചു. സപ്ലൈ ഓഫിസറുടെ നടപടി പൂർണമായും ശരി​െവച്ചുമാണ് സിവിൽ സപ്ലൈസ് കമീഷണർ പി. വേണുഗോപാൽ ഉത്തരവ് പുറപ്പെടുവിച്ചത്. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ട കാലയളവിലേക്കുള്ള നഷ്​ടപരിഹാരം കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ. സെയ്ഫിൽനിന്ന് ഈടാക്കി നൽകാനുള്ള ഉത്തരവ് ആവശ്യപ്പെട്ടാണ് സരോജിനിയമ്മ ഹൈകോടതിയിൽ ഹരജി നൽകിയത്. ജസ്​റ്റസ്​ അനു ശിവരാമൻ പ്രശ്നത്തിൽ തീർപുകൽപ്പിക്കാൻ സംസ്ഥാന പൊതുവിതരണ കമീഷണറെ ചുമതലപ്പെടുത്തി നടപടികൾ അവസാനിപ്പിച്ചു.
Show Full Article
Next Story