Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTസെക്രേട്ടറിയറ്റ് വളപ്പില്‍ കയറി മുദ്രാവാക്യം വിളിച്ച മൂന്നുപേര്‍ റിമാന്‍ഡില്‍
text_fieldsbookmark_border
Photo -Hk 3 and HK4 *ക്വാറൻറീന്‍ ലംഘനം: ഒരാള്‍ക്കെതിരെ കേസ് തിരുവനന്തപുരം: സെക്രേട്ടറിയറ്റ് വളപ്പില്‍ ചാടിക്കയറി മുദ്രാവാക്യം വിളിച്ച മൂന്നുപേര്‍ റിമാന്‍ഡില്‍. പെരിങ്ങമ്മല സ്വദേശി ആൻറണി (26), മുട്ടത്തറ സ്വദേശി ലിബിൻ കൃഷ്ണന്‍(21), പട്ടം സ്വദേശി ബിജു(37) എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് സിറ്റി െപാലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ക്വറൻറീന്‍ ലംഘനം നടത്തിയ ഒരാള്‍ക്കെതിരെയും കേസെടുത്തു. ഇയാള്‍ ബംഗളൂരുവില്‍ നിന്നും വിമാന മാർഗം വന്ന് കൈതമുക്കിലെ വീട്ടില്‍ ക്വറൻറീനില്‍ കഴിഞ്ഞുവന്ന 55 വയസ്സുകാരനാണ്. ഹോം ക്വറൻറീനില്‍ കഴിയുന്നവരുടെ ദിവസേനയുള്ള നിരീക്ഷണത്തിൻെറ ഭാഗമായി വഞ്ചിയൂര്‍ െപാലീസ് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞ് പുറത്ത് പോയതായി കണ്ടെത്തുകയായിരുന്നു. ഇയാൾക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരവും ഐ.പി.സി വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. തലസ്ഥാനത്ത് ഇതുൾപ്പെടെ 18 പേർക്കെതിരെയാണ് ക്വറൻറീന്‍ ലംഘിച്ചതിന് ഇതുവരെ കേസുകള്‍ എടുത്തത്. ബുധനാഴ്ച വിലക്ക് ലംഘനം നടത്തിയ 50 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗനിർേദശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 20 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 88 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. വിലക്ക് ലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി െപാലീസ് കമീഷണർ അറിയിച്ചു.
Next Story