Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTപ്ലസ് ടു പരീക്ഷയിൽ കല്ലമ്പലം മേഖലയിലെ സ്കൂളുകൾക്ക് ഉന്നതവിജയം
text_fieldsbookmark_border
കല്ലമ്പലം: പ്ലസ് ടു പരീക്ഷയിൽ കല്ലമ്പലം മേഖലയിലെ സ്കൂളുകൾ ഉന്നതവിജയം നേടി. കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ, കോമേഴ്സ് വിഭാഗങ്ങളിൽ നൂറുശതമാനം വിജയം. പതിമൂന്ന് വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ 98 ശതമാനം വിജയം. ഞെക്കാട് ഹയർസെക്കൻഡറി സ്കൂളിൽ 91.3 ശതമാനം വിജയം. സയൻസ് വിഭാഗത്തിൽ 95 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 87.5 ശതമാനവും പേർ വിജയിച്ചു. 12 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഞെക്കാട് വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 70.45 ശതമാനം വിജയം. ആകെ 88 പേർ പരീക്ഷയെഴുതിയപ്പോൾ 62 പേർ വിജയിച്ചു. നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 84 ശതമാനം വിജയം. 24 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി.
Next Story